അന്തർദേശീയം

2026 ജനുവരി മുതൽ ജൂൺവരെ 3,323 ഇന്ത്യക്കാരെ നാടുകടത്തി കാനഡ

ഒട്ടാവ : 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ. കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് (സി.ബി.എസ്.എ.) കണക്കുകൾ പുറത്തുവിട്ടത്. ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025-ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും. ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാരാണ് ഒന്നാമത്. 1,573 പേരുമായി മെക്സിക്കോയാണ് രണ്ടാംസ്ഥാനത്ത്.

കുടിയേറ്റസംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി കാനഡ വിദേശവിദ്യാർഥികളും താത്കാലിക വിദേശതൊഴിലാളികളും ഉൾപ്പെടെയുള്ള താമസക്കാരുടെ എണ്ണം കുറയ്ക്കുന്ന സാഹചര്യത്തിലാണിത്. കുടിയേറ്റനിയമങ്ങൾ ലംഘിക്കൽ, അഭയാർഥി അപേക്ഷകൾ നിരസിക്കപ്പെടുന്നത്, വിസ കാലാവധി കഴിഞ്ഞും തുടരുന്നത്, വിസ തട്ടിപ്പ് തുടങ്ങിയവയാണ് ഇന്ത്യക്കാരെ പ്രധാനമായും നാടുകടത്തുന്നതിനുള്ള കാരണങ്ങൾ. കഴിഞ്ഞ അഞ്ചുവർഷവും നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ മെക്സിക്കോയാണ് ഒന്നാമതുണ്ടായിരുന്നത്. ഇന്ത്യ രണ്ടാംസ്ഥാനത്തായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button