മാൾട്ടാ വാർത്തകൾ
ട്രോപ്പേൻ ആൽക്കലോയ്ഡിന്റെ അളവ് കൂടുതൽ; സ്നാക്ക് ഡേ പോപ്കോൺ കഴിക്കരുതെന്ന് മുന്നറിയിപ്പ്

‘സ്നാക്ക് ഡേ’ (Snack Day) ബ്രാൻഡിന്റെ പോപ്കോൺ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റിയുടെ മുന്നറിയിപ്പ്. ഈ ഉൽപ്പന്നത്തിൽ ഉയർന്ന അളവിൽ ട്രോപ്പെയ്ൻ ആൽക്കലോയിഡുകൾ (Tropane Alkaloids -Atropine, Scopolamine) അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ചില സസ്യങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നതും വിഷാംശം ഉള്ളതുമായ ഒരു കൂട്ടം രാസസംയുക്തങ്ങളാണ് ട്രോപ്പെയ്ൻ ആൽക്കലോയിഡുകൾ. ഇവ അമിതമായി ഉള്ളിൽച്ചെല്ലുന്നത് മനുഷ്യരിലും മൃഗങ്ങളിലും പാർശ്വഫലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.
ഈ പോപ്കോൺ ഒരു കാരണവശാലും കഴിക്കരുതെന്നും, കൈവശമുള്ളവർ ഇത് സുരക്ഷിതമായി നശിപ്പിക്കുകയോ വാങ്ങിയ കടകളിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഉൽപ്പന്ന വിവരങ്ങൾ:
-
ബ്രാൻഡ്: സ്നാക്ക് ഡേ (Snack Day)
-
തൂക്കം: 120 ഗ്രാം
-
ലോട്ട് നമ്പർ: 26269
-
കാലാവധി (Best Before Date): 16/12/2026



