അന്തർദേശീയം

ഹോർമുസ് കപ്പൽഗതാഗതം : ഒമാൻ- ഇറാൻ കരാറിന് ധാരണയിലായി

തെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും പ്രകോപനവും ഭീഷണിയും തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്തി ഇറാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ ഹോർമുസിലെ കപ്പൽഗതാഗതത്തിന്‌ കൃത്യമായ ചട്ടക്കൂടിന് രൂപംനൽകിയതായും അന്തിമ തീരുമാനം ഉന്നതതലത്തിൽ ഉടൻ ഉണ്ടാകുമെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് അയൽരാജ്യങ്ങളുമായി സഹകരണം ശക്തമാക്കാനുള്ള തെഹ്‌റാന്റെ തന്ത്രപരമായ നീക്കം. ഇറാനെതിരെയുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്നും അവർക്ക് അധികകാലം പിടിച്ചുനിൽക്കാനാകില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രകോപനപരമായി പ്രഖ്യാപിച്ചിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button