അന്തർദേശീയം

യുഎസിലെ ഐഡഹോയില്‍ വെടിവയ്പ്പ്; മൂന്ന് മരണം

വാഷിങ്ടണ്‍ ഡിസി : യുഎസിലെ ഐഡഹോയില്‍ വെടിവയ്പ്പ്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായി പോലിസ് ഔദ്യോഗികമായി അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഐഡഹോയിലെ ട്വിന്‍ ഫാള്‍സിലെ ഇന്‍-എന്‍-ഔട്ടിലാണ് സംഭവം നടന്നത്.

അക്രമി ആരെന്നോ ഈ ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്തെന്നോ കണ്ടെത്താന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല. അമേരിക്കയില്‍ തോക്കുമായി എത്തി അക്രമികള്‍ നിരപരാധികളെ വെടിവച്ച് കൊല്ലുന്ന ഇത്തരം സംഭവങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എആര്‍-സ്റ്റൈല്‍ റൈഫിളില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button