യുഎസിൽ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം

ഹൈദരാബാദ് : അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) ആണ് മരിച്ചത്. ശനിയാഴ്ച. മിസോറിയില്‍ നടന്ന വാഹനാപകടത്തിലാണ് യുവതി മരിച്ചത്.
മിസോറിയിലെ സെന്റ് ലൂയിസില്‍ റെസ്റ്ററന്റ് നടത്തുന്ന സുപ്രിയ റെസ്റ്ററന്റ് അടച്ചതിനുശേഷം സുഹൃത്തിനൊപ്പം കാറില്‍ മടങ്ങുകയായിരുന്നു.
ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുപ്രിയയുടെ ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി. സുപ്രിയയുടെ ഭര്‍ത്താവ് പി. രഞ്ജിത്തും അമേരിക്കയിലാണുള്ളത്.
സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന രഞ്ജിത്താണ് സുപ്രിയയുടെ മരണവിവരം ഞായറാഴ്ച രാവിലെ നാട്ടില്‍ അറിയിച്ചത്. സുപ്രിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് സുപ്രിയയുടെ പിതാവ് തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.



