കേരളംചരമം

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ഏറെ നാളായി കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചോടെയാണ് മരണം സ്ഥിരീകരിച്ചത്. 1995 മുതൽ സൊസൈറ്റിയുടെ ചെയർമാനാണ്. 32 വർഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്‍റെ മകനാണ്.

ഊരാളുങ്കലിന്‍റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് രമേശൻ. സംസ്ഥാന സർക്കാരിന്‍റെ റോബർട്ട് ഓവൻ പുരസ്കാരം, ഇ.നാരായണൻ പുരസ്കാരം, ഇസാഫ് സോഷ്യൽ ബിസിനസ് പുരസ്കാരം, ബഹ്റിൻ കേരള സമാജം സംഘശക്തി പുരസ്കാരം ഇന്ദിരാഗാന്ധി സദ്ഭാവനാ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

ചൊവ്വാഴ്ച 3 മണിക്ക് ‌കോഴിക്കോട് ടൗൺഹാളിലും 6.30ന് വടകര ടൗൺഹാളിലും രാത്രി 8.30ന് ഉരാളുങ്കൽ ആസ്ഥാനത്തും ഭൗതിക ദേഹം പൊതു ദർശനത്തിന് വയ്ക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് നാദാപുരത്തെ വീട്ടു വളപ്പിലാണ് സംസ്കാരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button