അന്തർദേശീയം

ലോകകപ്പിലെ തോൽവി : അർജന്റീനയിൽ തെരുവുകളിൽ കലാപം

ബ്യൂണസ് ഐറിസ് : ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനിനോട് 1-0 എന്ന സ്‌കോറിന് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീനയിൽ പൊട്ടിപ്പുറപ്പെട്ട കലാപം രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലൊന്നായി മാറി. തോൽവിയുടെ ഞെട്ടലിൽ ആരാധകർ നടത്തിയ അക്രമങ്ങൾ ബ്യൂണസ് ഐറിസ് നഗരത്തെ കുരുതികളമാക്കി മാറ്റി.

ഫൈനൽ മത്സരത്തിൽ അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഗോളിലൂടെ സ്പെയിൻ കിരീടം ഉറപ്പിച്ചതോടെയാണ് അർജന്റീനയിലെ ആരാധകർ അക്രമാസക്തരായത്. തലസ്ഥാന നഗരത്തിലെ ഒബെലിസ്ക് സ്മാരകത്തിന് ചുറ്റും തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകർ നിരാശയും ദേഷ്യവും പ്രകടിപ്പിച്ചു.

ഇത് പെട്ടെന്നുതന്നെ പോലീസുമായുള്ള സംഘർഷത്തിലേക്ക് വഴിമാറി. ആൾക്കൂട്ടം പോലീസിന് നേരെ ഗ്ലാസ് കുപ്പികളും കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതോടെ, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.

അക്രമങ്ങളിൽ പങ്കെടുത്ത ഏകദേശം 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. നഗരത്തിലെ ക്രമസമാധാനം നിലനിർത്താൻ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. അക്രമം മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചതിനെത്തുടർന്ന് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button