അന്തർദേശീയം

ഗൂഗിളിലെ സീനിയർ എൻജിനീയറായ ഇന്ത്യൻ വംശജയെ ഭർത്താവ് വെടിവെച്ചുകൊന്നു; മകനും പരിക്ക്

വാഷിങ്ടൺ ഡിസി : ഗൂഗിളിലെ സീനിയർ എൻജിനീയറായ ഇന്ത്യൻ വംശജയെ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വെടിവെച്ചു കൊലപ്പെടുത്തി. ശീതൾ വെർസിസയൻ (57) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് കിർക്ക് വെർസിസയൻ അറസ്റ്റിലായി. ശീതൾ-കിർക്ക് ദമ്പതികളുടെ മകനായ ജേസണിനും വെടിവെപ്പിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.

ജോർജിയയിലെ കോബ് കൗണ്ടിയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വീടിനകത്ത് വെടിയേറ്റ് മരിച്ച നിലയിലായിരുന്നു ശീതൾ ഉണ്ടായിരുന്നത്. വെടിയേറ്റ മുറിവുകളോടെ വീടിനു പുറത്തുനിന്നാണ് ജേസണിനെ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

സാങ്കേതിക വിദ്യാമേഖലയിൽ ഇരുപത് വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ശീതൾ, ഗൂഗിളിലെ എൻജിനീയറിങ് ലീഡറായി പ്രവർത്തിച്ചുവരികയായിരുന്നു. അതിന് മുൻപ് ഹോം ഡിപ്പോയുടെ ഇ- കൊമേഴ്‌സ് ബിസിനസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്.

യുഎസ്എയിലേക്ക് കുടിയേറുന്നതിന് മുൻപ് ഇംഗ്ലണ്ട്, ഇന്ത്യ, ഘാന എന്നിവിടങ്ങളിൽ താമസിച്ചിരുന്ന ശീതൾ, 1994-ൽ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നാണ് കംപ്യൂട്ടർ സയൻസ് ബിരുദം നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button