അന്തർദേശീയം

പുരുഷാധിപത്യ മനോഭാവം പ്രകൃതിക്ക് ദേഷകരമെന്ന് പുതിയ പഠനം

സ്‌റ്റോക്‌ഹോം : ടോക്‌സിക്ക് മാസ്‌കുലിനിറ്റി, അഥവാ പുരുഷാധിപത്യ മനോഭാവം പ്രകൃതിക്ക് ദേഷകരമെന്ന് പുതിയ പഠനം. പുരുഷന്മാരുടെ ജീവിതശൈലിയും ഉപഭോഗരീതികളും ഭുമിയുടെ നിലനില്‍പ്പിനു തന്നെ ദോഷകരമായേക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഫോര്‍ മാസ്‌കുലിനിറ്റി സ്റ്റഡീസ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. 13 രാജ്യങ്ങളില്‍നിന്നുള്ള 22 ഗവേഷകരുടെ സംഘമാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.

പരിസ്ഥിതിക്ക് കൂടുതലായും ദോഷകരമായി ബാധിക്കുന്നത് പുരുഷന്മാരുടെ പെരുമാറ്റ ശീലങ്ങളാണെന്ന് പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളെ അപേക്ഷിച്ച് യാത്രകള്‍ക്കും വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കുമായി പുരുഷന്മാര്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നതായും പഠനം കണ്ടെത്തുന്നു.

ഹരിത രാഷ്ടീയത്തോടോ പരിസ്ഥിതി പ്രവര്‍ത്തനങ്ങളോടോ പുരുഷന്മാര്‍ക്ക് പൊതുവേ വിമുഖതയുണ്ടെന്നും പ്രകൃതിയെ ചൂഷണം ചെയ്യുന്ന വന്‍കിട മേഖലകളുടെ നിയന്ത്രണം പുരുഷന്മാരുടെ കൈകളിലാണെന്നും ഗവേഷകര്‍ പറഞ്ഞു. രാസവസ്തുക്കളുടെ ഉപയോഗം, കാര്‍ബണ്‍ പുറന്തള്ളുന്ന വ്യവസായങ്ങള്‍, ഖനനങ്ങള്‍ എന്നിവയുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടും. ആഗേള പ്രതിസന്ധികള്‍ക്ക് കാരണമാകുന്ന യുദ്ധങ്ങളും സൈനിക നീക്കങ്ങളും നയിക്കുന്നതും പുരുഷന്മാരാണെന്ന് പഠനം ആരോപിക്കുന്നു.

പ്രകൃതിക്കുമേല്‍ ആഘാതം സൃഷ്ടിക്കുന്നവരില്‍ കൂടുതലും വികസിത പാശ്ചാത്യ രാജ്യങ്ങളിലെ ഉന്നത വിഭാഗത്തില്‍പെട്ട വെളുത്തവര്‍ഗക്കാരായ പുരുഷന്മാരാണ്. തീവ്ര വലതുപക്ഷ രാഷ്ടീയ മേഖലകളിലെ പുരുഷന്മാര്‍ കാലാവസ്ഥാ വ്യതിയാനത്തെ വ്യാജ പ്രചാരണമായി തള്ളിക്കളയുന്നതായും ഗവേഷകര്‍ പറയുന്നു.

പുരുഷന്മാരുടെ ചില പെരുമാറ്റ രീതികള്‍ പരിസ്ഥിതിക്കും ഭൂമിയിലെ കാലാവസ്ഥയ്ക്കും ദേഷകരമായി ബാധിക്കുമെന്നാണ് യുകെയിലെ ഹഡേഴ്‌സ്ഫീല്‍ഡ് സര്‍വകലാശാലയിലെ സോഷ്യോളജി പ്രഫസര്‍ ജെഫ് ഹേണ്‍ പറയുന്നത്. സുസ്ഥിര വികസന ചര്‍ച്ചകളില്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കപ്പെടാത്തത് അത്ഭുതപ്പെടുത്തുന്നതായും ഹേണ്‍ പറഞ്ഞു.

എന്നാല്‍ പരിസ്ഥിതി ചര്‍ച്ചകളെ ലിംഗവിവേചനത്തിലേക്ക് വലിച്ചിഴക്കരുതെന്നും ശാസ്ത്രീയ പരിഹാരങ്ങളാണ് കണ്ടത്തേണ്ടതെന്നും പഠനത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button