സ്കോട്ട്ലൻഡില്‍ 5000 വർഷത്തിലധികം പഴക്കമുള്ള കൃത്രിമ ദ്വീപ് കണ്ടെത്തി

എഡിൻബറോ : സ്കോട്ട്ലൻഡിലെ ഒരു തടാകത്തിൽ 5000 വർഷത്തിലധികം പഴക്കമുള്ള കൃത്രിമ ദ്വീപ് കണ്ടെത്തി പുരാവസ്തു ഗവേഷകർ. സ്കോട്ട്ലൻഡിലെ ഐൽ ഓഫ് ലൂയിസിലുള്ള ലോക്ക് ബോർഗസ്റ്റൈൽ തടാകത്തിലാണാണ് കൃത്രിമ ദ്വീപിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ക്രനോഗ്സ് എന്നാണ് ഈ ദ്രീപുകളെ അറിയപ്പെടുന്നത്. പ്രാഗ്ചരിത്ര കാലത്തെ മനുഷ്യരുടെ ചിന്തയുടെ ആഴം സൂചിപ്പിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകർ പറഞ്ഞു. കല്ല്, തടി, ബ്രഷ്വുഡ് എന്നിവ ഉപയോഗിച്ച് തടാകങ്ങളിലും നദികളിലും നിർമ്മിച്ച കൃത്രിമ ദ്വീപുകളാണ് ക്രനോഗ്സ്. നേരത്തെ ഇത്തരം നിർമിതികൾ ബിസി 800ൽ അയൺ ഏജിലേതാണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇവയ്ക്ക് അതിനേക്കാളും പഴക്കമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ആധുനിക ഇമേജിങ് സാങ്കതികവിദ്യയും അണ്ടർവാട്ടർ സർവ്വേയും നടത്തിയാണ് ദ്വീപ് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് സൗതാപ്റ്റൺ, യൂണിവേഴ്സിറ്റി ഓഫ് റീഡിങ് എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്.



