അന്തർദേശീയം

ചൈനയിൽ രക്ഷിതാവിനൊപ്പം ഓഫീസിലെത്തിയ12 വയസുകാരൻ തീ കൊണ്ട് കളിച്ചു; ഒരു ഓഫീസ് മുഴുവൻ കത്തി നശിച്ചു

ഷെജിയാങ് : ചൈനയിൽ രക്ഷിതാവിനൊപ്പം ഓഫീസിലെത്തിയ 12 വയസുകാരൻ അബദ്ധത്തിൽ കത്തിച്ച തീയിൽ ഒരു ഓഫീസ് മുഴുവൻ കത്തി നശിച്ചു.

ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ഷെജിയാങിലെ ഒരു സ്വകാര്യ ഓഫീസിൽ ഏപ്രിൽ 30നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുമായി ഓഫീസിലെത്തിയ രക്ഷിതാവ് ജോലിത്തിരക്കിലാവുകയും കുട്ടിയെ ശ്രദ്ധിക്കാൻ കഴിയാതെ വരുകയും ചെയ്തു. ഓഫീസിൽ തനിച്ചായ കുട്ടി ബോറടിച്ചപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന ലൈറ്റർ ഉപയോ​ഗിച്ച് ടിഷ്യൂ പേപ്പർ കത്തിക്കാൻ തുടങ്ങി. തുടർന്ന് ടിഷ്യൂ പേപ്പറിൽ നിന്നും തീപ്പൊരി മേശയിലേക്കും ഫയലുകളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു.

തീപിടിത്തത്തിൽ ഓഫീസിലെ ഫർണീച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചതായാണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ലക്ഷക്കമക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. സംഭവം ചർച്ചയായതോടെ കുട്ടിയെ ശ്രദ്ധിക്കാതെ വിട്ടതിൽ രക്ഷിതാവിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button