യൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്കോട്ട്ലൻഡില്‍ 5000 വർഷത്തിലധികം പഴക്കമുള്ള കൃത്രിമ ദ്വീപ് കണ്ടെത്തി

എഡിൻബറോ : സ്കോട്ട്ലൻഡിലെ ഒരു തടാകത്തിൽ 5000 വർഷത്തിലധികം പഴക്കമുള്ള കൃത്രിമ ദ്വീപ് കണ്ടെത്തി പുരാവസ്തു ​ഗവേഷകർ. സ്കോട്ട്ലൻഡിലെ ഐൽ ഓഫ് ലൂയിസിലുള്ള ലോക്ക് ബോർ​ഗസ്റ്റൈൽ തടാകത്തിലാണാണ് കൃത്രിമ ദ്വീപിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ക്രനോ​ഗ്സ് എന്നാണ് ഈ ദ്രീപുകളെ അറിയപ്പെടുന്നത്. പ്രാ​ഗ്ചരിത്ര കാലത്തെ മനുഷ്യരുടെ ചിന്തയുടെ ആഴം സൂചിപ്പിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകർ പറഞ്ഞു. കല്ല്, തടി, ബ്രഷ്‌വുഡ് എന്നിവ ഉപയോഗിച്ച് തടാകങ്ങളിലും നദികളിലും നിർമ്മിച്ച കൃത്രിമ ദ്വീപുകളാണ് ക്രനോഗ്സ്. നേരത്തെ ഇത്തരം നിർമിതികൾ ബിസി 800ൽ അയൺ ഏജിലേതാണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇവയ്ക്ക് അതിനേക്കാളും പഴക്കമുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. ‌‌

ആധുനിക ഇമേജിങ് സാങ്കതികവിദ്യയും അണ്ടർവാട്ടർ സർവ്വേയും നടത്തിയാണ് ദ്വീപ് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് സൗതാപ്റ്റൺ, യൂണിവേഴ്സിറ്റി ഓഫ് റീഡിങ് എന്നിവിടങ്ങളിലെ ​​ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button