ദേശീയം
തുടര്‍ച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് പിന്നാലെ രൂപയുടെ മൂല്യമിടിഞ്ഞു

മുംബൈ : തുടര്‍ച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് പിന്നാലെ രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ 33 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 94.58ലാണ് ബുധനാഴ്ച രൂപ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 94.25ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. 95.43 എന്ന എക്കാലത്തേയും കുറഞ്ഞ നിരക്കിലേക്ക് രൂപ വീണിരുന്നു.ഈ വര്‍ഷം മാത്രം അഞ്ച് ശതമാനം നഷ്ടം രൂപക്ക് രേഖപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ ഒരു ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയത്.



