അന്തർദേശീയം

സ്റ്റാർലിങ്ക് ‘ലക്ഷ്യമിട്ട്’ ഇറാൻ; ​ഗൾഫ് രാജ്യങ്ങളിലെ സാന്നിധ്യത്തിന്റെ ​ഗ്രാഫിക്സ് പുറത്തുവിട്ടു

തെഹ്റാൻ : യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് മേഖല ” ലക്ഷ്യങ്ങളിൽ” ഒന്നാണെന്ന് ഇറാൻ. ബഹ്‌റൈൻ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ സ്റ്റാർലിങ്കിന്റെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ഒരു ഇൻഫോഗ്രാഫിക് പ്രസിദ്ധീകരിച്ചു.

ഇറാനിൽ സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നിരുന്നാലും, സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിനിടയിലും ആശയവിനിമയത്തിനായി ചില ഇറാനികൾ ഈ സേവനം ഉപയോഗിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button