അന്തർദേശീയം

പ്രണയ രഹസ്യം തുറന്നു പറഞ്ഞു; ന്യൂസിലാൻഡിൽ സേനാ മേധാവിക്ക് സ്ഥാന നഷ്ടം

വെല്ലിംഗ്ടൺ : ന്യൂസിലാൻഡ് ഡിഫൻസ് ഫോഴ്സ് മേധാവി എയ‍‍ർ മാർഷൽ ടോണി ഡോവിസ് രാജ്യത്തിന്റെ സേനാ തലപ്പത്തു നിന്ന് പുറത്തായി. യൂണിറ്റ് ലീഡറായിരുന്ന കാലം മുതൽ തുടര്‍ന്ന ഒരു പ്രണയ ബന്ധത്തിന്റെ വിവരങ്ങൾ പുറത്തായതോടെയാണ് സ്ഥാന നഷ്ടം. സേനയിൽ മൊത്തം 42 വർഷം സേവന ചരിത്രമുള്ള വ്യക്തിയാണ്.

തനിക്ക് അവസരം ലഭിച്ചപ്പോൾ ഈ വിഷയം വെളിപ്പെടുത്താത്തതിൽ ഖേദിക്കുന്നുവെന്ന് ടോണി ഡേവിസ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ ബന്ധത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചോ അത് എപ്പോഴാണ് സംഭവിച്ചതെന്നോ ഉള്ള കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. തക്ക സമയത്ത് സ‍ർവീസിൽ വെളിപ്പെടുത്തിയില്ല എന്നതാണ് കുരുക്കായത്.

1984-ൽ ന്യൂസിലൻഡ് എയർഫോഴ്സിൽ ചേര്‍ന്ന ടോണി ഡോവിസ് 2024-ലാണ് ഡിഫൻസ് ഫോഴ്സ് മേധാവിയായി ചുമതലയേറ്റത്. 1998-ൽ ‘മെംബർ ഓഫ് ദി ന്യൂസിലൻഡ് ഓർഡർ ഓഫ് മെറിറ്റ്’ ലഭിച്ചിട്ടുണ്ട്. സേനാ മൂല്യങ്ങൾക്ക് നിരക്കാത്ത ബന്ധം പുലര്‍ത്തിയതിലും അത് മറച്ചുവെക്കേണ്ടി വന്നതിലും ഖേദം പ്രകടിപ്പിച്ചു. രാജിക്ക് പിന്നാലെ വൈസ് ചീഫ് റിയർ അഡ്മിറൽ മാറ്റ് വില്യംസ് താൽക്കാലികമായി നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന് സൈന്യം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button