മാൾട്ടാ വാർത്തകൾ

പാറക്കെട്ടിൽ കുടുങ്ങിയ പർവതാരോഹകയെ എയർലിഫ്റ്റ് ചെയ്ത് സിപിഡി

റെഡ് ടവർ, മെല്ലിയേഹയ്ക്കു സമീപമുള്ള പാറക്കെട്ടിൽ കുടുങ്ങിയ പർവതാരോഹകയെ എയർലിഫ്റ്റ് ചെയ്ത് സിപിഡി രക്ഷാപ്രവർത്തകർ. ശനിയാഴ്ച വൈകുന്നേരം മറ്റു അഞ്ച് പേരുടെ കൂടെയാണ് സ്ത്രീ പാറക്കെട്ടിൽ കുടുങ്ങിയത്. മെഡിക്കൽ സഹായം ആവശ്യമായിരുന്ന പർവതാരോഹകയെ രണ്ട് സി.പി.ഡി രക്ഷാപ്രവർത്തകർ കയറുപയോഗിച്ച് ഇറങ്ങി പ്രാഥമിക വിലയിരുത്തൽ നടത്തുകയും പർവതാരോഹകയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി മാൾട്ടയുടെ സായുധ സേനയുടെ ഹെലികോപ്റ്റർ വിന്യസിക്കുകയും ചെയ്‌ത്തായി സിവിൽ പ്രൊട്ടക്ഷൻ വകുപ്പ് പറഞ്ഞു.

മറ്റുള്ള അഞ്ച് പർവതാരോഹകരെ സഹായിക്കുന്നതിനായി പ്രത്യേക കയറുപയോഗിച്ചുള്ള രക്ഷാപ്രവർത്തന രീതികൾ ഉപയോഗിച്ച് കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്തതായും ഈ ഓപ്പറേഷൻ അതീവ സങ്കീർണ്ണവും സൂക്ഷ്മവുമായ രക്ഷാപ്രവർത്തനമായിരുന്നുവെന്നും പാറക്കെട്ടിലെ പ്രവേശനം വളരെ ബുദ്ധിമുട്ടുള്ളതും, ഇരുണ്ട രാത്രിയിലായതിനാൽ വലിയ വിഭവങ്ങളും ഏകോപനവും ആവശ്യമായിരുനെന്നും സി.പി.ഡി പറഞ്ഞു.

,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button