മാൾട്ടാ വാർത്തകൾ

വയോധികർക്കായുള്ള കാസ പാവോള കെയർ ഹോം തൊഴിലാളികൾ ചട്ടപ്പടി സമരത്തിലേക്ക്

വയോധികർക്കായുള്ള കാസ പാവോള കെയർ ഹോം തൊഴിലാളികൾ ചട്ടപ്പടി സമരത്തിലേക്ക്. ഇന്ന് (ശനിയാഴ്ച) മുതൽ സോളിഡാർജെറ്റാ യൂണിയൻ അംഗങ്ങളായ നഴ്സുമാർ, സീനിയർ കെയർ അസിസ്റ്റന്റുകൾ, കെയർ അസിസ്റ്റന്റുകൾ, ഹെൽത്ത് എയ്ഡുകൾ, മെയിന്റനൻസ് തൊഴിലാളികൾ, ടെക്നീഷ്യൻമാർ എന്നീ മേഖലയിലുള്ളവരാണ് ചട്ടപ്പടി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.. സോളിഡാർജെറ്റാ യൂണിയൻ മാനേജ്മെന്റുമായിയുണ്ടായ കരാർ തർക്കമാണ് ചട്ടപ്പടി സമര പ്രഖ്യാപനത്തിന് കാരണം.

മാനേജ്മെന്റ് കൂട്ടായ്മയായ ലയൺസ് കെയർ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ നിരസിച്ചതായും, നിരവധി യൂണിയൻ അംഗങ്ങളോട് “ഭീഷണിപ്പെടുത്തുന്ന സ്വഭാവമുള്ള പെരുമാറ്റം” കാണിച്ചതായുമാണ് യൂണിയൻ ആരോപിക്കുന്നത്. കഴിഞ്ഞ മാസം കാസ പാവോളയിൽ നടന്ന കൂട്ടായ്മാ ചർച്ചകളിൽ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന ഏക യൂണിയനായി സോളിഡാർജെറ്റയെ മാനേജ്മെന്റ് അംഗീകരിച്ചിരുന്നു. എന്നാൽ, കെയർ ഹോമിന്റെ മാനേജ്മെന്റിൽ നിന്ന് ശത്രുതാപരമായ സമീപനം നേരിടേണ്ടി വന്നതായും യൂണിയനുമായി കരാർ ചർച്ച ചെയ്യാൻ മാനേജ്മെന്റ് തയ്യാറായില്ലന്നും യൂണിയനിൽ ചേർന്നതിന് മാനേജ്മെന്റ് “പ്രതികാരപരവും ഭീഷണിപ്പെടുത്തുന്നതുമായ നടപടികൾ” എടുത്തതായി നിരവധി യൂണിയൻ അംഗങ്ങൾ പറഞ്ഞതായും യൂണിയൻ പറയുന്നു.

.“തൊഴിലാളികൾക്ക് യൂണിയനിൽ അംഗത്വം സ്വീകരിക്കാനുള്ള നിയമപരമായ അവകാശം ഉപയോഗിച്ചതിനാൽ അവരുടെ നേരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നത് സോളിഡാർജെറ്റാ സഹിക്കില്ല. അതുപോലെ തന്നെ, കൂട്ടായ്മാ കരാറിനുള്ള അവരുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യില്ല,” എന്ന് യൂണിയൻ സെക്രട്ടറി-ട്രഷറർ ഗബ്രിയേൽ അപാപ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 7 മണിക്ക് വ്യാവസായിക സമരം ആരംഭിക്കും. ആവശ്യമായാൽ പണിമുടക്ക് പ്രഖ്യാപിക്കാൻ യൂണിയൻ അംഗങ്ങൾ യൂണിയന് അധികാരവും നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾ നിലവിലിരിക്കുമ്പോൾ, 24 മണിക്കൂറിൽ കൂടുതൽ മുൻകൂട്ടി അറിയിപ്പില്ലാതെ നിശ്ചയിക്കാത്ത ഷിഫ്റ്റുകൾ യൂണിയൻ അംഗങ്ങൾ സ്വീകരിക്കില്ല. എന്നാൽ അവ ഓവർടൈം നിരക്കിൽ നൽകുകയും പണമടയ്ക്കുകയും ചെയ്താൽ മാത്രമേ സ്വീകരിക്കൂ. തൊഴിലാളികൾ നിർദ്ദിഷ്ട ചുമതലയ്ക്ക് പുറത്തുള്ള ജോലികൾ ചെയ്യുന്നത് നിരസിക്കുകയും, ചില ജോലികൾക്കും പരിധി നിശ്ചയിക്കുകയും ചെയ്യും. കാസ പാവോള മാനേജ്മെന്റ് സോളിഡാർജെറ്റയെ അംഗങ്ങളുടെ ഔദ്യോഗികമായി അംഗീകരിച്ച ഏക യൂണിയനായി അംഗീകരിക്കുകയും, പുറത്താക്കിയ അല്ലെങ്കിൽ കരാർ പുതുക്കില്ലെന്ന് അറിയിച്ച തൊഴിലാളികളെ തിരിച്ചെടുക്കുകയും, യൂണിയനും അതിന്റെ അംഗങ്ങളോടും യോജിച്ച രീതിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നതുവരെ ഈ നിർദ്ദേശങ്ങൾ തുടരുമെന്ന് യൂണിയൻ അറിയിച്ചു.

“ഈ നിർദ്ദേശങ്ങൾ തൊഴിലാളികളെയും താമസക്കാരെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടതാണ്. സുരക്ഷിതമായ ജോലിഭാരം ഉറപ്പാക്കുകയും ജീവനക്കാരുടെ ചുമതലകൾക്ക് ബഹുമാനം നൽകുകയും ചെയ്യുന്നതിനൊപ്പം, അടിസ്ഥാനപരമായ പരിചരണ സേവനങ്ങൾ മാന്യമായി തുടരുന്നതിനും ഇത് സഹായിക്കും,” എന്ന് അപാപ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button