മാൾട്ടാ വാർത്തകൾ

സ്റ്റ്ജൂലിയൻസിലെ കുഞ്ഞിന്റെ മരണം; പൊലീസ് .അന്വേഷണം ആരംഭിച്ചു

സ്റ്റ്ജൂലിയൻസിലെ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി ഏകദേശം 11:30ഓടെയാണ് 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ട്രിക് ആന്ദ്രേ മൗറോയിസിലെ (Triq Andre Maurois) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ടിവിഎം (TVM) റിപ്പോർട്ട് ചെയ്തതനുസരിച്ച്, കുഞ്ഞിന്റെ പിതാവ് സെർബിയൻ പൗരനും അമ്മ ഇംഗ്ലീഷ് വനിതയുമാണ്. കുഞ്ഞിന്റെ പിതാവായ സെർബിയൻ പൗരൻ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മയുടെ സംരക്ഷണത്തിലായിരുന്ന കുഞ്ഞ് താഴത്തെ നിലയിൽ സ്വന്തം ഛർദ്ദിയിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മജിസ്ട്രേറ്റ് ഫ്രാങ്കോ അഗിയുസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button