ലോകത്തിലെ ഏറ്റവും ഗതാഗത തിരക്കേറിയ രാജ്യങ്ങളിലൊന്നായി മാൾട്ട മാറിയെന്ന് റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും ഗതാഗത തിരക്കേറിയ രാജ്യങ്ങളിലൊന്നായി മാൾട്ട മാറിയെന്ന് റിപ്പോർട്ട്. ടോംടോം പുറത്തിറക്കിയ ഏറ്റവും പുതിയ ട്രാഫിക് സൂചികയിൽ 45% ക്ക് മുകളിൽ തിരക്ക് രേഖപ്പെടുത്തി ലോകത്ത് രണ്ടാമതെ സ്ഥാനത്താണ് മാൾട്ട. കൊളംബിയയ്ക്കാണ് ഒന്നാംസ്ഥാനം.
സ്ഥിതിഗതികൾ പ്രത്യേകിച്ച് വല്ലെറ്റയിൽ ഗുരുതരമാണ്. കഴിഞ്ഞ വർഷം ഇവിടെ ഗതാഗത തിരക്ക് ശരാശരി ഏകദേശം 51% ആയിരുന്നു, തിരക്കേറിയ യാത്രാസമയങ്ങളിൽ ഇത് 80% വരെ ഉയർന്നു. ഡ്രൈവർമാർ സാധാരണത്തേക്കാൾ കുറഞ്ഞ വേഗത്തിലാണ് സഞ്ചരിച്ചത്. തിരക്കേറിയ സമയങ്ങളിൽ മാത്രം വർഷത്തിൽ ഏകദേശം 94 മണിക്കൂർ വരെ ഗതാഗതക്കുരുക്കിൽ നഷ്ടപ്പെട്ടതായി കണക്കുകൾ പറയുന്നു. ചില ദിവസങ്ങളിൽ ഏകദേശം പൂർണ്ണമായ ഗതാഗത നിലച്ചതും റിപ്പോർട്ട് ചെയ്തു.
ഗതാഗത തിരക്ക് ജനങ്ങളുടെ മാനസികാരോഗ്യത്തെയും ജീവിത നിലവാരത്തെയും ബാധിക്കുന്നതായും നിരവധി യാത്രക്കാർ മാനസിക സമ്മർദ്ദവും ഉൽപാദനക്ഷമതയിൽ കുറവുണ്ടായതായും മാൾട്ട സർവകലാശാല നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. വാഹനങ്ങളുടെ എണ്ണം തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഭാവിയിൽ ഗതാഗതക്കുരുക്ക് സമ്പദ്വ്യവസ്ഥയ്ക്ക് നൂറുകണക്കിന് മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാക്കാനിടയുണ്ടെന്നും അത് ജീവിത നിലവാരത്തെ കൂടുതൽ ബാധിക്കപ്പെടാനിടയുണ്ടെന്നും മാൾട്ട സർവകലാശാല മുന്നറിയിപ്പ് നൽകുന്നു.
അതേസമയം റോഡ് ശൃംഖല വികസിപ്പിക്കുന്നത് മാത്രം പ്രശ്നത്തിന് പരിഹാരമല്ലെന്നും ഗതാഗത സമ്മർദ്ദം കുറയ്ക്കുന്നതിനായി ഒരു സമഗ്രമായ മാസ് ട്രാൻസ്പോർട്ട് സംവിധാനം രൂപീകരിക്കേണ്ടതുണ്ടെന്നും അതിനായി എല്ലാ പാർട്ടികളും ചേർന്ന് ചര്ച്ച നടത്തണമെന്നും നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവ് അലക്സ് ബോർഗ് പറഞ്ഞു.



