കേരളം

ജർമനിയിൽ പ്ലസ്‌ടു കഴിഞ്ഞവർക്ക് സ്റ്റൈപെൻഡോടെ നഴ്‌സിങ് പഠിക്കാനും ജോലി നേടാനും അവസരം

തിരുവനന്തപുരം : പ്ലസ്‌ടു കഴിഞ്ഞവർക്ക് ജർമനിയിൽ സ്റ്റൈപെൻഡോടെ നഴ്‌സിങ് പഠിക്കാനും ജോലി നേടാനും അവസരം. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെൻ്റ് ഏജൻസിയും സംയുക്തമായി നടപ്പാക്കുന്ന ‘ട്രിപ്പിൾ വിൻ ട്രെയിനി’ പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

സയൻസ് സ്ട്രീമിൽ (ബയോളജി ഉൾപ്പെടെ) പ്ലസ്‌ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ജർമൻ ഭാഷയിൽ ബി1 അല്ലെങ്കിൽ ബി2 ലെവൽ പാസായിരിക്കണം. 2026 മാർച്ച് ഒന്നിന് 18നും 27നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. നിലവിൽ ജർമനിയിലെ ആശുപത്രികളിലും കെയർ ഹോമുകളിലുമായി 20 ഒഴിവുകളാണുള്ളത്. ആരോഗ്യമേഖലയിലെ മുൻപരിചയം അധികയോഗ്യതയായി പരിഗണിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമനിയിൽ പഠനസമയത്ത് പ്രതിമാസ സ്റ്റൈപെൻഡും പഠനശേഷം അവിടെത്തന്നെ രജിസ്റ്റേർഡ് നഴ്‌സായി ജോലി ചെയ്യാനുള്ള അവസരവും ലഭിക്കും. മാർച്ച് ഏഴിനകം അപേ ക്ഷിക്കാം. അഭിമുഖം മാർച്ച് അവസാനവാരം നടക്കും.

വിവരങ്ങൾക്ക് :-

www.norkaroots.kerala.gov. in, www.nifl.norkaroots.org ഫോൺ : 0471 2770577, 2770536. 2770540, 2770539, Of 2770566 ടോൾ ഫ്രീ നമ്പർ 1800 425 3939 “ഇന്ത്യയിൽ നിന്ന്). +918802 012 345 (വിദേശത്തുനിന്ന്, മിസ്‌ഡ് കോൾ സർവീസ്).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button