അന്തർദേശീയം

വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ കടലാമ വർഗമായ ലെതർബാക്കിനെ ചെങ്കടലിൽ കണ്ടെത്തി. അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗമാണ് ലെതർബാക്ക് കടലാമ. സൗദി അറേബ്യയിലെ നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ആണ് നിർണായക കണ്ടെത്തൽ നടത്തിയത്. ഭൂമിയിലെ ഏറ്റവും വലിപ്പമേറിയ ആമ വർഗമായ ഇവയെ ചെങ്കടലിൽ കാണുന്നത് അപൂർവ്വവും സുപ്രധാനവുമായ ഒരു കണ്ടെത്തലുമാണ്. അൽ-ഖുൻഫുദ തീരത്തുനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ‘ബ്ലൂ ഹോൾസ്’ സംരക്ഷിത മേഖലയിലാണ് ഇതിനെ കണ്ടെത്തിയത്. ഏകദേശം 900 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഈ ആമകൾക്ക് കടുപ്പമേറിയ തോടിന് പകരം കറുത്ത തുകൽ പോലുള്ള പുറന്തോട് ആണുള്ളത്.

ചെങ്കടലിൽ നിന്ന് ഏകദേശം 7000 മുതൽ 8000 കിലോമീറ്റർ വരെ അകലെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകളിലാണ് ഇവയുടെ ഏറ്റവും അടുത്തുള്ള മുട്ടയിടുന്ന കേന്ദ്രങ്ങൾ. ഏറെക്കുറെ 6,500 കി.മീ അകലെയാണിത്. ജെല്ലിഫിഷുകളാണ് ഇവയുടെ പ്രധാന ആഹാരം. ഭക്ഷണത്തിനായി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന സ്വഭാവമുള്ള ഇവ ബാബ് അൽ-മന്ദബ് കടലിടുക്ക് വഴിയാകാം ചെങ്കടലിൽ എത്തിയതെന്ന് കരുതപ്പെടുന്നത്. 2025 ഡിസംബറിൽ ജോർദാനിലും 2019-ൽ ജിബൂട്ടിയിലുമാണ് മുമ്പ്​ ഈ മേഖലയിൽ ലെതർബാക്കുകളെ കണ്ടെത്തിയിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button