റഷ്യൻ മിസൈൽ പതിച്ചത് ബംഗ്ലാദേശ് ചരക്കുകപ്പലിൽ ഒരാൾ മരിച്ചു
കീവ്: യുക്രെയിനിലേക്ക് റഷ്യ തൊടുത്തുവിട്ട മിസൈല്‍ കപ്പലില്‍ പതിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ചരക്കുകപ്പലിലെ ജീവനക്കാരന് മരിച്ചു.
യുക്രെയിനിലെ വടക്കന്‍ കരിങ്കടല്‍ തുറമുഖമായ ഓള്‍വിയയില്‍ നങ്കൂരമിട്ടിരുന്ന ബള്‍ക്ക് കാരിയറായ എംവി ബംഗ്ലര്‍ സമൃദ്ധി എന്ന കപ്പലിലാണ് മിസൈല്‍ പതിച്ചത് . 2018ല്‍ നിര്‍മ്മിച്ച കപ്പലിന്റെ മുന്‍ഭാഗത്താണ് മിസൈല്‍ പതിച്ചത്. കപ്പലിന് സാരമായ തകരാന്‍ സംഭവിച്ചിട്ടുണ്ട്.
കപ്പലില്‍ മിസൈല്‍ പതിച്ച വിവരം യുക്രെയിന് തുറമുഖങ്ങളുടെ അഡ്മിനിസ്ട്രേഷന് സ്ഥിരീകരിച്ചു. കപ്പലില്‍ മിസൈല്‍ പതിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.എന്നാല്‍ സംഭവത്തില്‍ റഷ്യയോ,ബംഗ്ളാദേശോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുക്രെയിനിലെ റഷ്യന്‍ അധിനിവേശം കരിങ്കടലിലെ കപ്പലുകള്‍ക്കും നാവികര്‍ക്കും അപകടസാദ്ധ്യത വര്‍ദ്ധിപ്പിച്ചേക്കുമെന്ന് നേരത്തേ ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. റഷ്യന്‍ അധിനിവേശം തുടങ്ങിയശേഷം കുറഞ്ഞത് രണ്ടുകപ്പലുകളിലെങ്കിലും റഷ്യന്‍ സേനയുടെ ഷെല്ലുകള്‍ പതിച്ചിട്ടുണ്ട്. ഷെല്ലുകള്‍ പതിച്ച് യുക്രെയിനില്‍ മെഡിസിന് പഠിക്കാനെത്തിയ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ട്.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: