കേരളം

കാളിദാസ് ജയറാം വിവാഹിതനായി

തൃശൂർ : താരങ്ങളായ ജയറാം- പാർവതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ​ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ മോഡലായ തരിണി കിലം​ഗരായരുടെ കഴുത്തിൽ കാളിദാസ് താലി ചാർത്തി. ഇരുവരും ദീർഘ നാളായി പ്രണയത്തിലായിരുന്നു.

ഇന്ന് രാവിലെ 7.15നും 8നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്. നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ​ഗോപി, മന്ത്രി മുഹമ്മ​ദ് റിയാസ് അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

ചുവപ്പിൽ ​ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടുമായിരുന്നു കാളദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയിൽ നിറയെ ​ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരുവരുടേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ. ചെന്നൈയിൽ വച്ചായിരുന്നു ആഘോഷങ്ങൾ. സുഹൃത്തുക്കളും കുടുംബാം​ഗങ്ങളുമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button