അന്തർദേശീയം

ചൈനയിലെ പടക്ക ഫാക്ടറിയിൽ സ്ഫോടനം: 21 പേർ കൊല്ലപ്പെട്ടു

ബെയ്ജിങ് : ചൈനയിലെ പടക്ക ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 60-ലധികം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രസിഡന്റ് ഷി ജിൻപിങ് അന്വേഷണത്തിന് ഉത്തരവിട്ടു. കാണാതായവരെ കണ്ടെത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും ഊർജിത ശ്രമം നടത്തണമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് ഔദ്യോഗിക നിർദ്ദേശം നൽകി.

ഹുനാൻ പ്രവിശ്യയിലെ പടക്ക ഫാക്ടറിയിലാണ് സ്ഫോടനം. ചാങ്ഷക്ക് കീഴിലുള്ള ലിയുയാങ്ങിലെ ലിയുയാങ് ഹുവാഷെങ് പടക്ക നിർമ്മാണ, പ്രദർശന കമ്പനിയിലാണ് തിങ്കൾ വൈകീട്ടോടെ അപകടമുണ്ടായത്.

സ്ഫോടനത്തിന്റെ ആഘാതം സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. റോഡരികുകളിലേക്ക് കനത്ത പാറക്കഷണങ്ങൾ തെറിച്ചുവന്നതായും പ്രദേശത്തുടനീളം അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായും പ്രദേശവാസികൾ പറഞ്ഞു. ആളുകളെ കണ്ടെത്തുന്നതിനായി അവശിഷ്ടങ്ങൾക്കിടയിൽ പരിശോധന തുടരുകയാണ്. സ്ഫോടനത്തിന്റെ ഔദ്യോഗിക കാരണം വ്യക്തമായില്ല. കാണാതായവരെ കണ്ടെത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും സമഗ്ര ശ്രമങ്ങൾ നടത്തണമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് ഔപചാരിക നിർദേശം നൽകിയിട്ടുണ്ട്.

ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.സമീപ മാസങ്ങളിൽ ചൈനയിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മൂന്ന് മാസം മുമ്പ് ഹുബെയ് പ്രവിശ്യയിലെ പടക്ക നിർമാണ കമ്പനിയിലെ സ്ഫോടനത്തിൽ 12 പേർ മരിച്ചിരുന്നു. ഇത് വ്യവസായത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button