മാൾട്ടാ വാർത്തകൾസ്പോർട്സ്

യുവധാര മാൾട്ട സംഘടിപ്പിക്കുന്ന അഖില യൂറോപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് വൈകിട്ട് എഫ്ഗൂറ സ്റ്റേഡിയത്തിൽ.


വലേറ്റ : യുവധാര സാംസ്‌കാരിക വേദി മാൾട്ട സംഘടിപ്പിക്കുന്ന രണ്ടാമത് അഖില യൂറോപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് (ശനിയാഴ്ച) വൈകിട്ട് നാലുമണി മുതൽ എഫ്ഗൂറാ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിക്കും. മാൾട്ടയിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. വിജയികൾക്കുള്ള യുവധാര എവർറോളിങ് ട്രോഫി മാൾട്ട ഇന്ത്യൻ അംബാസിഡർ കൈമാറും. യുവധാരയുടെ രണ്ടാമത് വാർഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളിലും സമ്മാന കൂപ്പണുകളിലുമായി 8000 യൂറോയിലധികം വരുന്ന സമ്മാനങ്ങൾ ആണ് മത്സരാർഥികളെ കാത്തിരിക്കുന്നത്. ഉൽഘാടന മത്സരത്തിൽ യങ്സ്റ്റേഴ്സ് ഒർമി നേരിടുന്നത് ബിസ്മില്ല ക്യാഷ് & ക്യാരി യെ ആണ്.നിലവിലെ ജേതാക്കൾ ക്ലബ്ഡി സ്വാത് ആണ് . യുവധാര യുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള സമ്മാനക്കൂപ്പണും എൻട്രി പാസ്സും വാങ്ങുവാൻ ഗ്രൗണ്ടിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button