കേരളം

തട്ടുകടയിലെ തര്‍ക്കം; ഇടുക്കിയില്‍ വെടിവയ്പില്‍ ഒരുമരണം

ഇടുക്കി മൂലമറ്റത്തുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കീരിത്തോട് സ്വദേശി സനല്‍ സാബു ആണ് മരിച്ചത്.

തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്. വെടിവെച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മൂലമറ്റം അശോക ജംഗ്ഷനിലെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. ഭക്ഷണത്തെ ചൊല്ലി കടക്കാരുമായി പ്രശ്‌നം ഉണ്ടായ ഫിലിപ്പ് മാര്‍ട്ടിന്‍ പിന്നീട് വീട്ടില്‍ നിന്ന് തോക്കെടുത്തു കൊണ്ടുവന്നു കടക്കു നേരെ വെടിവച്ചു. തുടര്‍ന്ന് രക്ഷപ്പെടുന്നതിനിടയില്‍ ഇതുവഴി ബൈക്കില്‍ വന്ന സനലിനും പ്രദീപിനു നേരെയും വെടിവെക്കുകയായിരുന്നു.

നേരോടെ അറിയാൻ
നേരത്തേ അറിയാൻ

യുവധാര ന്യൂസ്‌

യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button