സ്പോർട്സ്

യുവധാര മാൾട്ട ജേതാക്കൾ .

വല്ലേറ്റ:യുവധാര സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് സെവെൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ യുവധാര മാൾട്ട എഫ്.സി ജേതാക്കളായി. ഫൈനലിൽ യങ് ബോയ്സ് എഫ്.സിയെ ആണ് യുവധാര തോൽപ്പിച്ചത്. അത്യന്തം ആവേശം നിറഞ്ഞ ടൂർണമെന്റിൽ എട്ട് ടീമുകൾ പങ്കെടുത്തു. കളിച്ച അഞ്ചു കളികളും ജയിച്ച് ടൂർണമെന്റിൽ തോൽവി അറിയാതെ ഫൈനലിൽ എത്തിയ യുവധാരക്ക് ശക്തമായ മത്സരമാണ് യങ്ങ് ബോയ്സിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത്… ഫൈനലിൽ മുഴുവൻ സമയം പൂർത്തീകരിച്ചപ്പോൾ ഗോൾ രഹിത സമനില ആയതിനാൽ ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിച്ചു.. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0 എന്ന സ്കോറിന് ആധികാരികമായ വിജയം യുവധാര സ്വന്തമാക്കി.. ചാമ്പ്യന്മാരായ യുവധാരയ്ക്കും റണ്ണേഴ്സ് അപ്പ് ആയ യങ്ങ് ബോയ്സിനും എവർറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും നൽകി,കൂടാതെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ടോപ്സ്കോറർ ആവുകയും ചെയ്ത യുവധാരയുടെ പ്രത്യുഷിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് പ്ലെയർക്കും ട്രോഫിയും ക്യാഷ് പ്രൈസും നൽകി. കൂടാതെ സെമിഫൈനൽ വരെ എത്തിയ കളിക്കാർക്ക് മെഡലുകളും സമ്മാനിച്ചു . ടൂർണമെന്റിനോട് അനുബന്ധിച്ച് യുവധാരമാൾട്ട നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഫ്ലോറിയന എഫ്സി ഗ്രൗണ്ടിൽ വച്ച് നടത്തി വിജയികളെ പ്രഖ്യാപിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button