മാൾട്ടാ വാർത്തകൾ

അമിത വേഗം : മാൾട്ടയിൽ അഞ്ച് മാസത്തിനുള്ളിൽ ചാർജ് ചെയ്തത് 2,400 കേസുകൾ

മാൾട്ടയിൽ ആദ്യ അഞ്ച് മാസത്തിനുള്ളിൽ 2,400 ഓവർ സ്പീഡ് ഫൈനുകളാണ് ട്രാഫിക് കൺട്രോൾ വിഭാഗം നൽകിയതെന്ന് പോലീസ് അറിയിച്ചു .

ഞായറാഴ്ച 90 മിനിറ്റിനുള്ളിൽ കോസ്റ്റൽ റോഡിൽ വെച്ച് അമിത വേഗതയിൽ വാഹനമോടിച്ചതിന് 30ഓളം ആളുകൾക്ക് പിഴ ചുമത്തിയതായി പോലീസ് പ്രസ്താവനയിൽ അറിയിച്ചു .

മാൾട്ടയിൽ പല സ്ഥലങ്ങളിലും അനുവദനീയമായ വേഗപരിധിയേക്കാൾ വളരെ കൂടുതൽ വേഗതയിൽ വാഹനം ഓടിക്കുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇന്നലെ ടൊയോട്ട കൊറോള കാർ ഓടിക്കുന്ന ഒരു വ്യക്തി മണിക്കൂറിൽ 70 കി.മീ/അനുവദനീയമായ സ്ഥലത് മണിക്കൂറിൽ 130 കി.മീ വേഗതയിൽ വാഹനമോടിച്ചതിന് പിഴ ചുമത്തി, അതേസമയം മറ്റൊരു ടൊയോട്ട കൊറോള 121 കി.മീ/മണിക്കൂറും ഓഡി എ4 മണിക്കൂറിൽ 120 കി.മീ വേഗവും ഓടിച്ചതിന് പിഴ ചുമത്തി .

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിനും നമ്പർ പ്ലേറ്റില്ലാത്തതും ടിൻറഡ് ഗ്ലാസ് ഉപയോഗിച്ചും വാഹനങ്ങൾ ഓടിച്ചതിനും നിരവധി കേസുകൾ എടുത്തിട്ടുണ്ട് .

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button