മാൾട്ടാ വാർത്തകൾ

സ്ലീമയിലെ അപകടം : റൈഡ്-ഹെയിലിംഗ് മേഖലയിലെ പങ്കാളികളുമായി അടിയന്തര യോഗം വിളിച്ച് ട്രാൻസ്പോർട്ട് മാൾട്ട

റൈഡ്-ഹെയിലിംഗ് മേഖലയിലെ പങ്കാളികളുമായി അടിയന്തര യോഗം വിളിച്ച് ട്രാൻസ്പോർട്ട് മാൾട്ട. ബുധനാഴ്ച ലൈസൻസില്ലാത്ത മദ്യപിച്ചിരുന്ന കാബ് ഡ്രൈവർ ഉണ്ടാക്കിയ അപകടത്തിൽ ഡെലിവറി തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആയ സംഭവത്തിന് പിന്നാലെയാണ് ട്രാൻസ്പോർട്ട് മാൾട്ട റൈഡ്-ഹെയിലിംഗ് മേഖലയിലെ പങ്കാളികളുമായി അടിയന്തര യോഗം വിളിച്ചത്ത്.

ഡ്രൈവർമാരുടെ അമിത ജോലി സമയവും ക്ഷീണവും നിയന്ത്രിക്കാൻ വേണ്ട നടപടികളിൽ ട്രാൻസ്പോർട്ട് മാൾട്ട വീഴ്ച വരുത്തിയെന്ന ആശങ്കയെ തുടർന്ന് അപകടം അധികൃതരെ അടിയന്തര നടപടികളിലേക്ക് നയിച്ചതായും 2025 ജൂണിൽ, കാബ് ഡ്രൈവർമാർ 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് തടയാനുള്ള ഒരു സംവിധാനം ടിഎം തയ്യാറാക്കുകയാണെന്ന് മാൾട്ട ടുഡേ റിപ്പോർട്ട് ചെയ്തു.

ഈ ആഴ്ച നടന്ന അടിയന്തര യോഗത്തിൽ മാൾട്ടയിലെ റൈഡ്-ഹെയിലിംഗ് പ്ലാറ്റ്‌ഫോമുകളായ ബോൾട്ട്, ഇ-കാബ്‌സ്, ഉബർ എന്നിവയും, കാബ് ഡ്രൈവർമാരെ നിയമിക്കുന്ന ഫ്ലീറ്റ് ഓപ്പറേറ്റർമാരും പങ്കെടുത്തു.

അതേസമയം, അപകടവുമായി യോഗത്തിന് ബന്ധമില്ലെന്നും, പുതിയ നടപടികൾക്ക് മന്ത്രിസഭ കഴിഞ്ഞ തിങ്കളാഴ്ച തന്നെ അംഗീകാരം നൽകിയിരുന്നുവെന്നും ടിഎമിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മാസങ്ങളായുള്ള താമസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, റൈഡ്-ഹെയിലിംഗ് മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ദീർഘമായ ചർച്ചകൾക്കുശേഷമാണ് നടപടികൾ അന്തിമമാക്കിയതെന്ന് വക്താവ് പറഞ്ഞു.

മുമ്പ് മാറ്റിവെച്ചിരുന്ന നടപടികളിൽ, കാബ് ഓടിക്കുന്ന വ്യക്തി യഥാർത്ഥത്തിൽ ലൈസൻസുള്ള ഡ്രൈവറാണെന്ന് ഉറപ്പാക്കാൻ ഡ്രൈവർ പരിശോധന സംവിധാനം ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, ശരീരത്തിൽ ചെറിയ അളവിൽ പോലും മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയാൽ അത്തരക്കാരായ കാബ് ഡ്രൈവർമാർക്ക് വിലക്ക് ഏർപ്പെടുത്താനും ടിഎം ശ്രമിച്ചിരുന്നു.

ബുധനാഴ്ച നടന്ന ദാരുണമായ അപകടത്തിന് പിന്നിലെ ഡ്രൈവർ അഹമ്മദ് അബ്ദുസ്സലാം ബഷീർ തർഹുനി ബ്രത്ത് അനലൈസർ പരിശോധനയിൽ പരാജയപ്പെട്ടതായി വ്യാഴാഴ്ച കോടതി തെളിഞ്ഞിരുന്നു.

തെറ്റായ ഐഡന്റിറ്റി കേസ് പോലീസ് പ്രാഥമിക അന്വേഷണങ്ങളെ തടസ്സപ്പെടുത്തി. പ്രതി ആദ്യം സ്വയം മുഹമ്മദ് ബഷീർ ആണെന്നാണ് പറഞ്ഞത്തെന്നും നൽകിയ ഫോട്ടോകൾ അധികൃതർ പരിശോധിച്ചുവെന്നും അവ ഏറ്റവും പുതിയതല്ലെങ്കിലും അവ പൊരുത്തപ്പെടുന്നതായി തോന്നുന്നുവെന്നും എന്നിരുന്നാലും, ഇത് യഥാർത്ഥത്തിൽ പ്രതിയുടെ സഹോദരന്റെ പേരും ഐഡന്റിറ്റിയുമാണെന്ന് പിന്നീട് തെളിഞ്ഞതായും ഇൻസ്പെക്ടർ ക്ലൈവ് അബേല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button