മാൾട്ടാ വാർത്തകൾ

മത്സ്യത്തൊഴിലാളികൾക്ക് വൈദ്യുതി, ജലനിരക്കുകളിൽ 50 ശതമാനത്തിലധികം ഇളവ് പ്രഖ്യാപിച്ക് പ്രധാനമന്ത്രി

മത്സ്യത്തൊഴിലാളികളുടെ യൂട്ടിലിറ്റി സർവീസ് ബില്ലുകളിൽ (വൈദ്യുതി, ജല നിരക്കുകൾ) 50 ശതമാനത്തിലധികം ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി റോബർട്ട് അബെല പ്രഖ്യാപിച്ചു. മാർസാഷ്ലോക്ക് (Marsaxlokk) സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിർണായക പ്രഖ്യാപനം.

എം.എഫ്.എ, എം.എഫ്.ബി വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബോട്ടുകൾ ഉപയോഗിച്ച് പൂർണ്ണസമയവും ഭാഗികസമയവും ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ വൈദ്യുതി നിരക്കിൽ 55 ശതമാനവും ജലനിരക്കിൽ 57 ശതമാനവും കുറവ് വരുത്തും. ഇതിനുപുറമെ, എം.എഫ്.സി വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് ബോട്ടുകളുടെ വൈദ്യുതി നിരക്കിൽ 17 ശതമാനത്തിന്റെ ഇളവും നൽകും.

ഫിഷറീസ് പെർമനന്റ് സെക്രട്ടറി ഷാർലോ കാമില്ലേരി, ഫിഷറീസ് ഡയറക്ടർ ജനറൽ ജോൺ അസ്സോപാർഡി എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയത്.

മത്സ്യബന്ധന മേഖലയിലെ പ്രവർത്തനച്ചെലവും സാമ്പത്തിക ഭാരവും കുറയ്ക്കാനും, മത്സ്യത്തൊഴിലാളികൾക്ക് പുതിയ നിക്ഷേപങ്ങൾ നടത്താനും കൂടുതൽ മെച്ചപ്പെട്ട അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ, ഷാറ്റ് ഇസ്-സയ്യീദയിലുള്ള (Xatt is-Sajjieda) ഉപ ഉപയുക്തമല്ലാതെ കിടക്കുന്ന ഒരു കെട്ടിടം മാൾട്ട ഫുഡ് ഏജൻസിക്ക് (Malta Food Agency) കൈമാറുന്നതിനായി ധാരണയിലെത്തുമെന്ന് സർക്കാരറിയിച്ചു. മേഖലയുടെ യഥാർത്ഥ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഈ കെട്ടിടം പുനരുദ്ധരിച്ച് നൽകാനാണ് പദ്ധതി. മത്സ്യത്തൊഴിലാളികൾക്കായി അത്യാധുനിക കോൾഡ് സ്റ്റോറേജ് (Cold storage) സൗകര്യങ്ങൾ ഉൾപ്പെടെ ഇവിടെ സജ്ജീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button