കേരളംചരമം

പ്രശസ്ത നാടകകൃത്ത് ഷിബു എസ് കൊട്ടാരം അന്തരിച്ചു

തൃശൂർ : പ്രശസ്ത നാടകകൃത്ത് ഷിബു എസ് കൊട്ടാരം അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകനാണ് കോട്ടയം പാലാ നീലൂര്‍ സ്വദേശിയായ ഷിബു.

ഫ്രീഡം റോഡ്, പിരാന, കനല്‍പ്പാത, കര്‍ണഭാരം, സ്പാര്‍ട്ടക്കസ്, സമയതീരം തുടങ്ങിയ നാടകങ്ങള്‍ സംവിധാനംചെയ്തു. 2000 മുതല്‍ 2004വരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. 2015ല്‍ സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. മരണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അനുശോചിച്ചു.

ഞായറാഴ്ച രാവിലെ 11 മുതല്‍ ഒരുമണിവരെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാലാ നീലൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ പത്തിന് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

ഷിബു എസ് കൊട്ടാരത്തിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് അനുശോചനം രേഖപ്പെടുത്തി. സംവിധാനം, ദീപാലങ്കാരം, അധ്യാപനം തുടങ്ങിയ മേഖലകളിൽ തിളങ്ങിയ തിയറ്റർ രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു.കണ്ണൂർ സംഘചേതനയുടെ നാടകങ്ങൾ ഉൾപ്പടെ മലയാള നാടക വേദിക്ക് അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദു:ഖത്തിൽ പങ്കു ചേരുന്നെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button