ഇറ്റലിയിലെ സിസിലിയിലുള്ള മുമേ റീജിയണൽ മ്യൂസിയത്തിൽ നിന്ന് അപൂർവ ചിത്രങ്ങൾ മോഷണം പോയി

മിലാൻ : ഇറ്റലിയിലെ ഫെറാഗോസ്റ്റോ ആഘോഷത്തിനിടെ സിസിലിയിലെ മുമേ റീജിയണൽ മ്യൂസിയത്തിൽനിന്ന് ചിത്രകാരൻ അന്റോണെല്ലോ ഡ മെസീനയുടെ നാല് അപൂർവ്വ കലാസൃഷ്ടികൾ മോഷണം പോയി. ശനി രാത്രി സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ചാണ് കവർച്ച. 1473-ലെ സാൻ ഗ്രിഗോറിയോ പോളിപ്റ്റിക് പരമ്പരയിലെ തടിയിലുള്ള കാൻവാസിലെ മൂന്ന് ചിതങ്ങ്രളും കന്യാമറിയത്തിന്റെയും ക്രിസ്തുവിന്റെയും ചിത്രം കൊത്തിയ ഇരുവശങ്ങളുള്ള കാൻവാസുമാണ് നഷ്ടപ്പെട്ടത്. മ്യൂസിയം അടച്ചിട്ടു.
അതീവ സുരക്ഷയുള്ള ഡിസ്‌പ്ലേ കേസ് തകർത്താണ് ചിത്രങ്ങൾ കവർന്നത്. മ്യൂസിയത്തിലെ അത്യാധുനിക അലാറം സിസ്റ്റവും കാമറകളും മറികടക്കാൻ കള്ളന്മാർക്ക് കഴിഞ്ഞു. കള്ളന്മാർ ആദ്യം അഞ്ച് പാനലുകളും എടുത്തിരുന്നെങ്കിലും, രക്ഷപ്പെടുന്നതിനിടയിൽ പരിഭ്രാന്തി കാരണം രണ്ട് പാനലുകൾ മ്യൂസിയത്തിന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. : നഗരത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത മതപരമായ ഘോഷയാത്ര നടക്കുന്ന സമയത്തായിരുന്നു (രാത്രി 10 മണിയോടെ) മോഷണം. പുറത്തുനിന്നുള്ള ബഹളങ്ങൾ കാരണം മ്യൂസിയത്തിനുള്ളിലെ അസ്വാഭാവിക ശബ്ദങ്ങൾ ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.
പോളിപ്റ്റിക് ഓഫ് സാൻ ഗ്രിഗോറിയോ (Polyptych of San Gregorio) എന്ന വിഖ്യാത അൾത്താര ചിത്രത്തിന്റെ അഞ്ച് പാനലുകളിൽ മൂന്നെണ്ണവും ഒരു വശത്ത് മഡോണയും കുഞ്ഞും ഫ്രാൻസിസ്കൻ സന്യാസിയും, മറുവശത്ത് ക്രിസ്തുവിന്റെ രൂപവുമുള്ള ഇരുവശങ്ങളുള്ള ഭക്തിസാന്ദ്രമായ (Double-sided devotional painting) പെയിന്റിംങ്ങുമാണ് മോഷ്ടിക്കപ്പെട്ട ചിത്രങ്ങൾ



