മാൾട്ടാ വാർത്തകൾ

വെറ്റൽസ് ഗ്ലോബൽ ഹെൽത്ത് കെയർ അഴിമതി : മുൻ പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് അടക്കം 19 പേർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി

വെറ്റൽസ് ഗ്ലോബൽ ഹെൽത്ത് കെയർ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് അടക്കം 19 പേർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി. മുൻ പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് കീത്ത് സ്‌ചെംബ്രി, മുൻ മന്ത്രി കോൺറാഡ് മിസ്സി എന്നിവരും നിരവധി ഉന്നത ഉദ്യോഗസ്ഥരും കുറ്റാരോപിതരുടെ പട്ടികയിലുണ്ട്.30 മില്യൺ യൂറോയുടെ അഴിമതി നടന്നുവെന്നാണ് കേസ്.

പൊതുമേഖലയിലെ മൂന്നു ആശുപത്രികൾ വൈറ്റൽസ് ഗ്ലോബൽ ഹെൽത്ത് കെയറിന് വിറ്റത് സംബന്ധിച്ചാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച്അന്വേഷണം നടത്തിയിരുന്ന മജിസ്‌ട്രേറ്റ് ഗബ്രിയേല വെല്ല തൻ്റെ റിപ്പോർട്ട് കഴിഞ്ഞയാഴ്ച അറ്റോർണി ജനറലിന് കൈമാറിയിരുന്നു.ഇതേത്തുടർന്നാണ് കേസിൽ പൊലീസ് കുറ്റം ചുമത്തിയത്. റിപ്പബ്ലിക്ക എൻജിഒയുടെ മുൻ പ്രസിഡൻ്റ്, നോട്ടറി റോബർട്ട് അക്വിലീനയും ഉന്നതർക്കെതിരായി ക്രിമിനൽ കുറ്റം ചുമത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച അറ്റോർണി ജനറലിൻ്റെ ഓഫീസിൽ നിന്ന് എൻജിഒയെ ഇമെയിൽ വഴി അറിയിച്ചതായി അക്വിലീന പറഞ്ഞു.19 പ്രതികൾക്കും ഉടൻ സമൻസ് നൽകും.റിപ്പബ്ലിക്കയുടെ മുൻകൈയിൽ 2019 ൽ അന്വേഷണം ആരംഭിച്ചു. തനിക്കെതിരെ കുറ്റം ചുമത്തുമെന്നതിൽ സംശയമുണ്ടായിരുന്നില്ലെന്ന് മസ്‌കറ്റ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പല്ലും നഖവും ആരോപിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button