കേരളം

എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ

കൊച്ചി : ദേശാഭിമാനിയുടെ പുതിയ റസിഡന്റ് എഡിറ്ററായി എം സ്വരാജ്. 2016 – 2021 കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന എം സ്വരാജ് നിലവില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. പാർട്ടിയുടെ സംസ്ഥാന സെക്രെട്ടറിയേറ്റ് ചേർന്ന യോഗത്തിലാണ് അദ്ദേഹത്തെ റസിഡന്റ് എഡിറ്ററായി നിയമിച്ച് തീരുമാനമായത്.

മലപ്പുറം നിലമ്പൂർ സ്വദേശിയായ സ്വരാജ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായും പ്രവർത്തിച്ചിരുന്നു.

മികച്ച വാഗ്‌മിയും നിരവധി പുസ്‌തങ്ങളുടെ രചയിതാവുമാണ്‌. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത്‌ ദൈവങ്ങൾ’’ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ. മലപ്പുറം പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമാംഗിയമ്മയുടേയും മകനാണ്‌. ഭാര്യ:സരിത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button