അന്തർദേശീയം

നേപ്പാളില്‍ വന്‍ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു : നേപ്പാളില്‍ വന്‍ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.

പുലര്‍ച്ചെ നേപ്പാളിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ തിബറ്റന്‍ അതിര്‍ത്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ലോബുച്ചെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

ഇതിന്റെ തുടര്‍ച്ചയായി ഡല്‍ഹി അടക്കമുള്ള ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നേപ്പാളില്‍ നാശനഷ്ടങ്ങള്‍ എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല. നേപ്പാളിൽ ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button