അന്തർദേശീയം

തായ്‍വാനെ വളഞ്ഞ് ചെെനയുടെ സെെനികാഭ്യാസം; യുദ്ധ മുന്നൊരുക്കമെന്ന് ഭീതി

ചെെനയുടെ സെെനികാഭ്യാസങ്ങൾ ഐക്യരാഷ്ട്രസഭയുടെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് തായ്‍വാൻ


ബീജിംഗ് : യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്പേയിയില്‍ നിന്ന് മടങ്ങിയതിന് പിന്നാലെ തായ്‍വാന്‍ ദ്വീപിന് ചുറ്റും ചൈന വലിയ തോതിലുള്ള സൈനിക കടല്‍, വ്യോമാഭ്യാസങ്ങള്‍ ആരംഭിച്ചു.
തായ്‍വാന് ചുറ്റുമുള്ള ആറ് പ്രദേശങ്ങളിലാണ് അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നത്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് ആരംഭിച്ച സെെനികാഭ്യാസം ഞായറാഴ്ച ഇതേ സമയം വരെ തുടരുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

പെലോസിയുടെ വരവിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ചൈന സൈനിക നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നീട് പെലോസിയുടെ സന്ദര്‍ശനത്തിന് പ്രതികാരമെന്നോണം സാമ്ബത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൈനിക പ്രവര്‍ത്തനം ബുധനാഴ്ചയും തുടര്‍ന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സെെനികാഭ്യാസത്തിന് തുടക്കം കുറിച്ചത്.

അതേസമയം, ചെെനയുടെ സെെനികാഭ്യാസങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തായ്‍വാന്‍ പ്രതികരിച്ചു. തങ്ങളുടെ പ്രാദേശിക ഇടത്തിലേക്ക് ചെെന അതിക്രമിച്ച്‌ കയറുകയാണെന്നും വ്യോമ, സമുദ്ര മേഖലകള്‍ ഉപരോധിച്ചെന്നും തായ്‍വാന്‍ വ്യക്തമാക്കി.

ചൈനയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ യുക്തിരഹിതവും പ്രാദേശിക സമാധാനത്തെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണെന്നാണ് ദേശീയ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച വിശേഷിപ്പിച്ചത്.

തായ്വാന്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചെെന ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ യുദ്ധം നടത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. യുദ്ധ മുന്നൊരുക്കത്തിന്റെ ഭാഗമാണ് ചെെന ഇപ്പോള്‍ നടത്തുന്ന സെെനികാഭ്യാസമെന്ന അഭ്യൂഹവും ശക്തമാണ്. ചൈനയുമായി ഔപചാരിക നയതന്ത്ര ബന്ധം പുലര്‍ത്തുമ്ബോള്‍ തന്നെ, തായ്‍വാനെക്കുറിച്ച്‌ “തന്ത്രപരമായ അവ്യക്തത” എന്ന നയം പിന്തുടരുന്ന അമേരിക്ക, ദ്വീപിന് സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നല്‍കാന്‍ നിയമമനുസരിച്ച്‌ ബാധ്യസ്ഥരാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button