കേരളം

എസ്എസ്എൽസി ഫലം ഇന്ന് 3ന്, പ്രഖ്യാപനം നടന്നാലുടൻ റിസൽട്ട് ആപ്പിൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി ഫലം ഇന്ന് 3ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19 നായിരുന്നു ഫലപ്രഖ്യാപനം. എസ്.എസ്.എൽ.സി ഫലം ഇന്ന് വൈകിട്ട് നാല് മണിക്ക് https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാകും

ഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ മതി. ക്ലൗഡ് ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് ഉള്ളതിനാൽ ഫലം തടസമില്ലാതെ ലഭ്യമാകും. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button