മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ മലയാളി പ്രവാസികൾക്ക് നേരെ തദ്ദേശീയരുടെ ക്രൂരമായ അക്രമണം. മൂന്നുപേർക്ക് ഗുരുതര പരുക്കുകൾ .
സബ്ബാർ : മാൾട്ടയിലെ സബ്ബാറിൽ ഇന്നലെ രാത്രി വൈകിട്ട് തദ്ദേശീയരായ ജനക്കൂട്ടം വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മലയാളികളായ യുവാക്കളെ വീടുകയറി ആക്രമിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഒരുകൂട്ടം ആൾക്കാർ ആക്രമിച്ചത്.
മൂന്നു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
മാറ്റർ – ഡേ ആശുപത്രിയിൽ ചികിത്സ തേടി. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവധാര മാൾട്ട വിഷയത്തിൽ ഇടപെട്ട് ഇന്ത്യൻ ഹൈകമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ മാൾട്ടയിലെ മൈഗ്രൈൻന്റ് കമ്മീഷനിലും പരാതി നൽകുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും മാൾട്ടയിൽ വർദ്ധിച്ചുവരുന്ന വിവേചനപരമായ ഇത്തരം പ്രവണതകളിൽ ആശങ്ക അറിയിക്കുകയും ചെയ്തു.