അന്തർദേശീയം

യുഎസ്‌ എഫ് 16 യുദ്ധവിമാനം ആക്രമിച്ചെന്ന്‌ ഇറാൻ സൈന്യം

തെഹ്‌റാൻ : യുഎസ്‌ യുദ്ധവിമാനമായ യുഎസ്‌ എഫ് 16 ആക്രമിച്ചെന്ന്‌ ഇറാൻ സൈന്യം. ഗൾഫ്‌ മേഖലയിൽ വച്ച്‌ മിസൈലാക്രമണം നടത്തിയെന്ന്‌ സൈന്യം ശനിയാഴ്‌ച അവകാശപ്പെട്ടു. ആക്രമണത്തെ തുടർന്ന്‌ മിഷൻ റദ്ദാക്കി വിമാനം തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കാൻ പൈലറ്റ്‌ നിർബന്ധിതമായതായി സൈന്യത്തെ ഉദ്ധരിച്ച്‌ ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട്‌ ചെയ്‌തു. എന്നാൽ, ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി. ആക്രമണം നടന്നിട്ടില്ലെന്നും പശ്ചിമേഷ്യയിലെ തങ്ങളുടെ യുദ്ധവിമാനങ്ങൾ എല്ലാം സുരക്ഷിതമാണെന്നും യുഎസ്‌ സെൻട്രൽ കമാൻഡ്‌ അവകാശപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button