മാൾട്ടാ വാർത്തകൾ

സെന്റ് ജൂലിയൻസിൽ 31കാരനായ മൊറോക്കൻ പൗരൻ മരിച്ചനിലയിൽ; പോളിഷ് പൗരൻ അറസ്റ്റിൽ

സെന്റ് ജൂലിയൻസിലെ സ്പിനോള ഗാർഡൻസിൽ 31-കാരനായ മൊറോക്കൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ പ്രദേശത്തെ ബാറുകൾക്ക് എതിർവശത്തുള്ള പാർക്കിൽ രണ്ട് പേർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

രാവിലെ 6:30 ഓടെയാണ് മൃതദേഹം സംഭവസ്ഥലത്ത് കണ്ടെത്തിയത്. ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും, തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് വക്താവ് അറിയിച്ചു.

സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ, കേവലം ഒന്നര മണിക്കൂറിനുള്ളിൽ പ്രതിയായ 27-കാരനായ പോളിഷ് പൗരനെ റാപ്പിഡ് ഇന്റർവെൻഷൻ യൂണിറ്റ് സെന്റ് ജോർജസ് ബേയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. മാൾട്ട സന്ദർശിക്കാനെത്തിയ ഇയാൾ തിങ്കളാഴ്ച മടങ്ങാനിരിക്കെയാണ് പിടിയിലായത്.

ഹോമിസൈഡ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ, ഇൻസ്‌പെക്ടർ കർട്ട് സഹ്ര, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന വൻ പോലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. മജിസ്‌ട്രേറ്റ് ജോ മിഫ്‌സുദിന്റെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button