യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫ്രാന്‍സില്‍ വമ്പന്‍ വിനോദസഞ്ചാര കേന്ദ്ര പദ്ധതി പ്രഖ്യാപിച്ച് സൗദി

പാരിസ് : ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ സൗദി സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സൗദി സാംസ്‌കാരിക മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ഫ്രഞ്ച് പൊതുജനങ്ങളെയും പ്രഫഷനലുകളെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളാണ് കേന്ദ്രത്തിന് കീഴില്‍ ആസൂത്രണം ചെയ്യുന്നത്. സൗദിയിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക, ഇരു രാജ്യങ്ങളിലെയും ബുദ്ധിജീവികളും സര്‍ഗാത്മക പ്രതിഭകളും തമ്മിലുള്ള ബന്ധവും ആശയവിനിമയവും ശക്തമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

സൗദിയുടെ ‘ഖിദിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഫ്രാന്‍സിലെ പാരീസിന് സമീപമുള്ള ‘ഇല്‍-ഡി-ഫ്രാന്‍സ്’ റീജിയണിലെ സെര്‍ജി-പോണ്ടോയ്സില്‍ വിനോദസഞ്ചാര കേന്ദ്രവും തീം പാര്‍ക്കുകളും വികസിപ്പിക്കുന്നത്. പദ്ധതിക്കായി ഏകദേശം 6 ബില്യണ്‍ യൂറോ (ഏകദേശം 7 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിക്കുമെന്നാണ് കണക്കാക്കുന്നത്.

സൗദിയും ഫ്രാന്‍സും തമ്മില്‍ നിരന്തരം വളര്‍ന്നുവരുന്ന ഉഭയകക്ഷി ബന്ധത്തിന്റെ സാക്ഷ്യപത്രമാണ് ഈ കേന്ദ്രത്തിന്റെ രൂപവത്കരണം. ആഗോളതലത്തില്‍ രാജ്യത്തിന്റെ സാംസ്‌കാരിക സാന്നിധ്യം ഉറപ്പിക്കുന്നതിനും, ചരിത്രപരമായ സാംസ്‌കാരിക പൈതൃകവും ആധുനിക സര്‍ഗ്ഗശേഷിയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ വലിയ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button