അന്തർദേശീയം

യുഎസിൽ വിമാനം തകർന്നുവീണു; എട്ട് പേർ മരിച്ചു

അലാസ്ക : യുഎസിലെ പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടേഡ് വിമാനം തകർന്നുവീണ് എട്ട് പേർ മരിച്ചു. ആളൊഴിഞ്ഞ മേഖലയിലാണ് വിമാനം തകർന്നുവീണത്.

വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് മരിച്ചത്. പറന്നുയർന്ന വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കേപ് ന്യൂനഹാമിൽ ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നതിനു പിന്നാലെ അലാസ്ക റെസ്ക്യൂ കോഓർഡിനേഷൻ സെന്‍റർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്ന് എല്ലാവരും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button