അന്തർദേശീയം

ലോകസമാധാനത്തിനായി മാര്‍പാപ്പ ഇന്നു ജപമാല ചൊല്ലും

വ​ത്തി​ക്കാ​ൻ സി​റ്റി : ലോ​കസ​മാ​ധാ​ന​ത്തി​നാ​യി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ജ​പ​മാ​ല ചൊ​ല്ലും.

വ​ത്തി​ക്കാ​ൻ ഗാ​ർ​ഡ​നി​ലെ ലൂ​ർ​ദ് മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യ്ക്കു മു​ന്നി​ൽ വൈ​കി​ട്ട് ഏ​ഴി​ന് പ്രാ​ർ‌​ഥ​ന ആ​രം​ഭി​ക്കും. ജ​പ​മാ​ല​യു​ടെ ഓ​രോ ര​ഹ​സ്യ​ങ്ങ​ളി​ലും യു​ദ്ധ​ക്കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​വ​രെ സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ക്കും.

ജ​പ​മാ​ല​യി​ൽ പ​ങ്കു​കൊ​ള്ളാ​ൻ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​രി​യ​ൻ തീ​ർ​ഥാ​ട​നകേ​ന്ദ്ര​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. പോ​ർ​ട്ടു​ഗ​ലി​ലെ ഫാ​ത്തി​മ, ബോ​സ്നി​യ ആ​ൻ​ഡ് ഹെ​ർ​സി​ഗോ​വ്ന​യി​ലെ മെ​ജു​ഗോ​റെ, ഫ്രാ​ൻ​സി​ലെ ലൂ​ർ​ദ് തു​ട​ങ്ങി​യ പ്ര​സി​ദ്ധ തീ​ർ​ഥാട​ന കേ​ന്ദ്ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഒ​ന്നാ​മ​ത്തെ ര​ഹ​സ്യ​ത്തി​ൽ, യു​ദ്ധ​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്കുവേ​ണ്ടി​യാ​യി​രി​ക്കും പ്രാ​ർ​ഥ​ന.

ര​ണ്ടാം, ര​ഹ​സ്യ​ത്തി​ൽ യു​ദ്ധ​മേ​ഖ​ല​ക​ളി​ൽ പ്ര​തീ​ക്ഷ​യു​ടെ കി​ര​ണം തെ​ളി​ക്കു​ന്ന​വ​രെ സ്മ​രി​ക്കും.

മൂ​ന്നാം ര​ഹ​സ്യ​ത്തി​ൽ, യു​ദ്ധമേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും

നാ​ലാം ര​ഹ​സ്യ​ത്തി​ൽ, യു​ദ്ധ​ത്ത​ട​വു​കാ​ർ​ക്കും ഇ​ത​ര സ​ഹ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കും.

അ​ഞ്ചാം ര​ഹ​സ്യ​ത്തി​ൽ യു​ദ്ധ​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​ച്ച് ദീ​ർ​ഘ​കാ​ല സ​മാ​ധാ​നം പു​ല​രാ​നും പ്രാ​ർ​ഥി​ക്കും.

സെ​ന്‍റ് പീ​റ്റേ​ഴ​സ് ച​ത്വ​ര​ത്തി​ലെ വ​ലി​യ സ്ക്രീ​നി​ൽ, ജ​പ​മാ​ല ചൊ​ല്ലു​ന്ന​തി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​മു​ണ്ടാ​കും. വ​ത്തി​ക്കാ​നി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽവ​ച്ച് ജ​പ​മാ​ല​യി​ൽ പ​ങ്കെ​ടു​ക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button