അന്തർദേശീയം

പശ്ചിമേഷ്യൻ സംഘർഷം അവസാനത്തിലേക്ക്; ഇന്ന് നിർണായകമെന്ന് റിപ്പോർട്ടുകൾ

വാഷിങ്ടൺ ഡിസി : ലോകം അക്ഷമയോടെ കാത്തിരിക്കുന്ന പശ്ചിമേഷ്യൻ സമാധാന കരാറിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന. ഇറാനുമായി മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ഇരുരാജ്യങ്ങളും സമ്മതിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, സമാധാനത്തിനും ഒപ്പം ശക്തമായ സൈനിക നടപടിക്കുമുള്ള സാധ്യതകൾ ഒരുപോലെ നിലനിൽക്കുന്നുണ്ടെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് പറയുമ്പോഴും, ഹോർമുസിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ലെന്നാണ് ഇറാനിയൻ വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നത്.

ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ട്രംപ് വെളിപ്പെടുത്തിയത്. നിലവിലെ ചർച്ചകൾ ഒരു അന്തിമ സമാധാന കരാറിലേക്ക് വളരെ വേഗത്തിൽ അടുക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രീതിയിൽ കൈകാര്യം ചെയ്യാനും, ഇറാൻ ആണവായുധം നിർമ്മിക്കുന്നത് പൂർണ്ണമായും തടയാനും സാധിക്കും. എങ്കിലും തങ്ങൾ ആവശ്യപ്പെപശ്ചിമേഷ്യൻ സംഘർഷം അവസാനത്തിലേക്ക്? ഇന്ന് നിർണായകമെന്ന് റിപ്പോർട്ടുകൾടുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാൽ മാത്രമേ കരാറിൽ ഒപ്പുവെക്കൂ എന്ന കർശന നിലപാടിലാണ് അമേരിക്ക. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഈ ചർച്ചകളിൽ അനുകൂലമായ പുരോഗതിയുണ്ടെന്ന് അമേരിക്കയും ഇറാനും ഒരുപോലെ സമ്മതിക്കുന്നുണ്ട്.

നിലവിലെ നിർദ്ദിഷ്ട കരാർ ഒരു രൂപരേഖ മാത്രമാണെന്നും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്ന് വ്യക്തമാക്കിയ ഇറാൻ, ആണവ വിഷയങ്ങളിലെ കൂടുതൽ വിശദമായ ചർച്ചകൾ അടുത്ത 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ മാത്രമേ നടക്കൂ എന്നും സൂചിപ്പിച്ചു. അതേസമയം, ഞായറാഴ്ചയോടെ തന്റെ ഉപദേശകരുമായി ചർച്ച നടത്തി കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button