മാൾട്ടാ വാർത്തകൾ

ഡ്രൈവറില്ലാ ബസുകൾ പരീക്ഷിക്കാൻ ഒരുങ്ങി മാൾട്ട

ഡ്രൈവറില്ലാ ബസുകൾ പരീക്ഷിക്കാൻ മാൾട്ട ഒരുങ്ങുന്നു. സുരക്ഷ, പരിശോധന, തെളിവ് ശേഖരണം എന്നിവ മുൻഗണന നൽകുന്ന പുതിയ നിയമ ചട്ടക്കൂടിന്റെ കീഴിൽ ഓട്ടോണമസ് ബസുകൾ പരീക്ഷണം നടത്താൻ തയ്യാറെടുക്കുകയാണ് എന്ന് മാൾട്ട ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ട്രാൻസ്പോർട്ട് മാൾട്ടയുടെ നിർദ്ദേശിച്ചിരിക്കുന്ന പുതിയ ചട്ടങ്ങൾ പ്രകാരം, യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെ നടക്കുന്ന ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗമായി, മുൻകൂട്ടി അംഗീകരിച്ച റൂട്ടുകളിൽ ചെറിയ ഓട്ടോണമസ് ബസുകൾ പ്രവർത്തിക്കാൻ അനുമതി നൽകും. മാൾട്ട സർവകലാശാലയും പൊതുഗതാഗത ഓപ്പറേറ്ററായ മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടും സഹകരിച്ചാണ് ഈ പദ്ധതി നടപ്പിൽ വരുത്തുക.

പദ്ധതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പരീക്ഷണങ്ങൾ മാൾട്ടയിലും ഗോസോയിലും നടക്കും. കല്കാരയിൽ സ്ഥിതി ചെയ്യുന്ന സ്മാർട്ട് സിറ്റിയിൽ നിന്ന് എസ്പ്ലോറ സയൻസ് സെന്റർ വരയും, ഗോസോയിലെ സാൻ ലോറൻസ് ഗ്രാമത്തിൽ നിന്ന് ടാ’ ഡിബിജി ക്രാഫ്റ്റ്സ് വില്ലേജിലേക്ക് വരെ പോകുന്ന രണ്ട് റൂട്ടുകൾ പദ്ധതികായി തിരഞ്ഞെടുത്തിട്ടുള്ളത്ത്. പരീക്ഷണ പദ്ധതി 2027 വരെ തുടരും.

ഈ പദ്ധതി പൂർണ്ണമായും ഡ്രൈവറില്ലാത്ത വാഹനങ്ങൾ അവതരിപ്പിക്കുന്നില്ല. ഓരോ ഓട്ടോണമസ് ബസിലും ആവശ്യമായ യോഗ്യതയുള്ള ഡ്രൈവർ ഉണ്ടാവണം; ആവശ്യമുണ്ടെങ്കിൽ ഉടൻ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്നവൻ. ഇത് പൊതുപ്രവർത്തനത്തിനായുള്ള നടപ്പാക്കൽ അല്ല, നിയന്ത്രിതമായ പരീക്ഷണഘട്ടമാണ്.

നിലവിലെ നിയമങ്ങൾ ഡ്രൈവർ എല്ലായ്പ്പോഴും വാഹനത്തിന്റെ പൂർണ്ണ നിയന്ത്രണം കൈവശം വയ്ക്കണമെന്ന് നിർബന്ധിക്കുന്നതിനാൽ, ഓട്ടോണമസ് സാങ്കേതികവിദ്യയുടെ യഥാർത്ഥ പരീക്ഷണം നടത്താൻ കഴിയാത്തതാണ് പുതിയ നിയമത്തിന്റെ ആവശ്യകതയെന്ന്. പുതിയ ചട്ടക്കൂട് കർശനമായ നിയമപരമായ ‘സാൻഡ്ബോക്സ്’ ഒരുക്കി നിയന്ത്രിത സാഹചര്യങ്ങളിൽ പരീക്ഷണങ്ങൾക്ക് വഴിയൊരുക്കുന്നെന്ന് പദ്ധതിയോട് അടുത്തുള്ള വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പുതിയ നിയമങ്ങൾ പ്രകാരം, ഓട്ടോണമസ് വാഹനങ്ങൾ പരീക്ഷണങ്ങൾക്കായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അംഗീകൃത ഓപ്പറേറ്റർമാർക്ക് മാത്രമേ പരീക്ഷണങ്ങൾ നടത്താൻ അനുമതി ഉണ്ടായിരിക്കൂ, ഓരോ റൂട്ടിനും പ്രത്യേകം അനുമതി വേണം. പരീക്ഷണങ്ങൾക്ക് സമയപരിധിയും നിർബന്ധമായും ലൈസൻസുള്ള ഡ്രൈവർ സാന്നിധ്യവും ഉണ്ടായിരിക്കണം.

പദ്ധതിയുടെ ലക്ഷ്യം, യൂറോപ്യൻ സ്മാർട്ട് മൊബിലിറ്റി പദ്ധതികളിൽ മാൾട്ടയെ ഉൾപ്പെടുത്തുകയും പുതിയ സാങ്കേതികവിദ്യകളിൽ പ്രാദേശിക പരിജ്ഞാനം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഘട്ടംഘട്ടമായ നിയന്ത്രിത സമീപനം സ്വീകരിച്ച്, ഭാവിയിൽ നയനിർണ്ണയങ്ങൾ എടുക്കുന്നതിന് മുമ്പ് യഥാർത്ഥ ഡാറ്റ ശേഖരിക്കുകയാണ് അധികാരികൾ ലക്ഷ്യമിടുന്നത്.

ഈ പരീക്ഷണങ്ങൾ, മാൾട്ടയിലെ പ്രത്യേക റോഡ് സാഹചര്യങ്ങളിൽ ഓട്ടോണമസ് ഗതാഗതം എത്രത്തോളം ഫലപ്രദമാകുമെന്ന് വിലയിരുത്തുന്നതിനുള്ള കുറഞ്ഞ അപകടസാധ്യതയുള്ള ശ്രമമാണ്. അടുത്തകാലത്ത് ഡ്രൈവറില്ലാത്ത ബസുകൾ വ്യാപകമായി അവതരിപ്പിക്കുമെന്ന സൂചനയല്ല ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button