യൂറോപ്യൻ യൂണിയൻ വാർത്തകൾ

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഇസ്രയേലുമായുള്ള എല്ലാ പ്രതിരോധ കരാറുകളില്‍ നിന്നും ഇറ്റലി പിന്മാറി

റോം : പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി. ഇസ്രയേലുമായുള്ള എല്ലാ പ്രതിരോധ കരാറുകളില്‍ നിന്നും പിന്മാറുന്നതായി ഇറ്റലി. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള പ്രതിരോധ കരാര്‍ പുതുക്കല്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു.

2006 ലാണ് ഇസ്രയേല്‍ ഇറ്റലിയുമായുള്ള കരാര്‍ അംഗീകരിക്കുന്നത്. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും കരാര്‍ പുതുക്കും. പ്രതിരോധ വ്യവസായങ്ങള്‍, സൈനികര്‍ക്കുള്ള വിദ്യാഭ്യാസം പരിശീലനം, ഗവേഷണം വികസനം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളിലെ സഹകരണമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്പില്‍ ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായിരുന്നു ഇറ്റലി.

ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ജോര്‍ജിയ മെലോനി ശക്തമായി വിമര്‍ശിച്ചിരുന്നു. ലിയോ മാര്‍പാപ്പയ്ക്ക് എതിരെ ട്രംപ് നടത്തിയ വിമര്‍ശനങ്ങളെയും മെലോനി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് കരാറില്‍ നിന്നുള്ള പിന്മാറ്റം. കരാര്‍ പുതുക്കുന്നില്ലെന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇസ്രയേല്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button