യൂറോപ്യൻ യൂണിയൻ വാർത്തകൾ

കാന്റർബറി ആർച്ച്ബിഷപ്പായി സാറ മുലാലി അഭിഷിക്തയായി

ലണ്ടൻ : പാരമ്പര്യവും പരിഷ്കാരവും ഒത്തുചേർന്ന ചടങ്ങുകളുടെ അകമ്പടിയോടെ സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി അഭിഷിക്തയായി. ആഫ്രിക്കൻ സംഗീതസംഘത്തിന്റെ പ്രസന്നമധുരമായ ഗാന–നൃത്തങ്ങളുൾപ്പെടെ വംശീയ, ഭാഷാ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുള്ള ശുശ്രൂഷാച്ചടങ്ങുകളാണ് ഇന്നലെ കാന്റർബറി കത്തീഡ്രലിൽ നടന്നത്.

സഭയുടെ പ്രവൃത്തിയും നിസ്സംഗതയും പരാജയങ്ങളും കൊണ്ട് വേദനയനുഭവിച്ച ഇരകളെയും അതിജീവിതരെയും ഹൃദയത്തിലും പ്രാർഥനയിലും ചേർത്തുനിർത്തുന്നതായി ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവിയായ സാറ മുലാലി പറഞ്ഞു. വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ തു‌ടങ്ങിയവരുൾപ്പെടെ രണ്ടായിരത്തോളം അതിഥികൾ പങ്കെ‌ടുത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button