അന്തർദേശീയം

പാകിസ്ഥാനിൽ സർക്കാർ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു; 8 സ്ത്രീകൾ മരിച്ചു

ലാഹോർ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള റഹിം യാർ ഖാൻ ജില്ലയിൽ സർക്കാർ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് എട്ട് സ്ത്രീകൾ മരിച്ചു. അപകടത്തിൽ 30-ലധികം പേർക്ക് പരിക്കേറ്റു. ഇവരെ ഷെയ്ഖ് സായിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

സർക്കാർ ധനസഹായ പദ്ധതിയായ ‘ബേനസീർ ഇൻകം സപ്പോർട്ട് പ്രോഗ്രാം’ (BISP) പ്രകാരമുള്ള തുക കൈപ്പറ്റാൻ എത്തിയ സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ ടെറസിൽ കൂടുതൽ ആളുകൾ തടിച്ചുകൂടിയതാണ് തകർച്ചയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.

തകരാറായ കെട്ടിടത്തിൽ കേന്ദ്രം പ്രവർത്തിപ്പിച്ചതിനെതിരെ പ്രദേശവാസികൾ സർക്കാരിനെതിരെ പ്രതിഷേധം നടത്തി. മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ സാമ്പത്തിക സഹായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button