അന്തർദേശീയം

ടെഹ്റാനിലെ എണ്ണ സംഭരണ ഡിപ്പോകളിൽ യുഎസ് ഇസ്രായേൽ ആക്രമണം

ടെഹ്റാൻ : ടെഹ്റാനിലെ എണ്ണ സംഭരണ ഡിപ്പോകളിൽ യുഎസ് ഇസ്രായേലും കനത്ത ആക്രമണങ്ങൾ നടത്തി. ഇത് ആദ്യമായാണ് ടെഹ്റാനിലെ എണ്ണ സംഭാരണ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തുന്നത്. യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണം ശക്തമായി തന്നെ തുടരുകയാണ്. യുഎസ് നടത്തുന്ന ആക്രമണങ്ങൾക്ക് അവർ വലിയ വില കൊടുക്കേണ്ടി വരും എന്ന് ഇറാൻ പ്രസ്താവിച്ചു. കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ യു എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ വീണ്ടും തുടർന്നു.ശനിയാഴ്ച വൈകിട്ടോടെയാണ് ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ക്ക് നേരെ ആക്രമണം നടന്നത്. ടെഹ്റാന്റെ പ്രാന്ത പ്രദേശങ്ങളിൽ ആണ് ഈ എണ്ണ സംഭരണ കേന്ദ്രങ്ങൾ നിലകൊള്ളുന്നത്. ആക്രമണത്തിന് പിന്നാലെ ടെഹ്റാന്റെ ആകാശത്ത് കറുത്ത പുക ചുരുളുകൾ ദൃശ്യമായി. ഈ ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല. ഫെബ്രുവരി 28ന് തുടങ്ങിയ ആക്രമണങ്ങളിൽ ഇതുവരെ ഇറാന്റെ പക്ഷത്ത് 1300 ൽ അധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

നിരുപാധികമായി ഇറാൻ കീഴടങ്ങണമെന്ന നിലപാട് യു എസ് ആവർത്തിച്ചു. കുറച്ചുനാൾ കൂടി യുദ്ധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചത്. എന്നാൽ ഇറാനുമായി ഒരിക്കലും സന്ധി ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമോസ് കടലിടുക്കിലെ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായി ഇല്ല. ഹോർമോസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടില്ലെന്ന് ഇറാൻ പ്രസ്താവിച്ചു. എന്നാൽ ഈ മേഖലയിലൂടെ യുഎസുമായോ ഇസ്രായേലുമായോ ബന്ധമുള്ള കപ്പലുകൾ കടന്നു പോയാൽ ഉടനെ ആക്രമണം നടക്കുമെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം ഹോർമോസ് കടലിടുക്കിലൂടെ നിലവിൽ കപ്പലുകൾ കടന്നു പോകാത്തത് സംബന്ധിച്ച് ചോദ്യങ്ങൾക്ക് ട്രംപ് വ്യക്തമായ മറുപടി നൽകിയില്ല. കപ്പലുകൾ കടന്നു പോകാത്തതിന് കാരണം കപ്പൽ കമ്പനികളുടെ തീരുമാനം ആണെന്ന് അദ്ദേഹം പ്രസ്താവിച്ചു. നിലവിൽ കപ്പലുകൾക്ക് കടന്നുപോകാൻ പ്രയാസമൊന്നുമില്ല. ഇറാന്റെ നാവികസേനയെ യുഎസ് ഇതിനകം തന്നെ ഇല്ലാതാക്കിയിട്ടുണ്ട് എന്ന വാദം അദ്ദേഹം ആവർത്തിച്ചു. അതേസമയം ഇന്ത്യൻ കമ്പനികളുടെ കപ്പലുകൾ അടക്കം ഹോർമോസ് കടലിടുക്കിലൂടെ കടന്നുപോകാൻ കഴിയാതെ ദിവസങ്ങളായി കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം ഇസ്രായേൽ ഇറാനിലെ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 160 കുട്ടികൾ കൊല്ലപ്പെട്ട സംഭവം യുദ്ധ കുറ്റമായി കണ്ടു അന്വേഷണം നടത്തണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. സ്കൂളിനെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയത് മനപ്പൂർവ്വമായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്. ഈ ആക്രമണം നടത്തിയത് ഇസ്രായേൽ അല്ല മറിച്ച് യുഎസ് ആയിരുന്നു എന്ന നിഗമനങ്ങളും പുറത്തുവരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button