അന്തർദേശീയം

ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പക്ക് ആ​വേ​ശ​പൂ​ർ​വ സ്വീ​ക​രണം നൽകി ല​ബ​നാ​ൻ ജനത

ബൈ​റൂ​ത്ത് : സ​മാ​ധാ​ന​ത്തി​ന്റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും സ​ന്ദേ​ശ​വു​മാ​യി ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ല​ബ​നാ​നി​ലെ​ത്തി. ക്രി​സ്ത്യാ​നി​ക​ളും മു​സ്‍ലിം​​ക​ളും ഒ​രു​പോ​ലെ ആ​ദ​ര​വോ​ടെ കാ​ണു​ന്ന ല​ബ​നീ​സ് പു​ണ്യാ​ള​നാ​യ സെ​ന്റ് ഷാ​ർ​ബ​ൽ മ​ഖ്‌​ലൂ​ഫി​ന്റെ ഖ​ബ​റി​ട​മു​ള്ള ആ​ശ്ര​മം സ​ന്ദ​ർ​ശി​ക്കു​ക​യും സ​മാ​ധാ​ന​ത്തി​നാ​യി പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ൾ മാ​റ്റി​വെ​ച്ച് സ​മാ​ധാ​ന​ത്തി​ന്റെ വ​ക്താ​ക്ക​ളാ​കാ​ൻ ല​ബ​നാ​നി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളോ​ട് മാ​ർ​പാ​പ്പ ആ​വ​ശ്യ​പ്പെ​ട്ടു. തു​ർ​ക്കി​യ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ ല​ബ​നാ​നി​ലെ​ത്തി​യ​ത്. ആ​വേ​ശ​പൂ​ർ​വ​മാ​യാ​ണ് ല​ബ​നാ​ൻ ജ​ന​ത മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ച്ച​ത്.

ബൈ​റൂ​ത്തി​ൽ​നി​ന്ന് അ​ന്നാ​യ​യി​ലേ​ക്ക് മാ​ർ​പാ​പ്പ​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നി​രു​വ​ശ​വും ആ​യി​ര​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി. ല​ബ​നീ​സ്, വ​ത്തി​ക്കാ​ൻ പ​താ​ക​ക​ൾ വീ​ശി​യും റോ​സാ​പ്പൂ​ക്ക​ൾ വി​ത​റി​യും മാ​ർ​പാ​പ്പ​യെ സ്വാ​ഗ​തം ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button